Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപവാസത്തിന്​ സമാപ്​തി;...

ഉപവാസത്തിന്​ സമാപ്​തി; ഇന്ന്​ ഉയിർപ്പ്​ പെരുന്നാൾ

text_fields
bookmark_border
ഉപവാസത്തിന്​ സമാപ്​തി; ഇന്ന്​ ഉയിർപ്പ്​ പെരുന്നാൾ
cancel

അബൂദബി/ദുബൈ: ഉയിർപ്പി​െൻറ ഒാർമകളും പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ഇൗസ്റ്റർ ആഘോഷിക്കുന്നു. പുതു വസ്ത്രങ്ങൾ അണിഞ്ഞും വിശേഷപ്പെട്ട ഭക്ഷണമൊരുക്കിയും ഗൃഹസന്ദർശനങ്ങൾ നടത്തിയും വിശ്വാസികൾ ഇൗസ്റ്ററി​െൻറ ആവേശം പകരും.  
ഇൗസ്റ്റർ മുട്ട, ഇൗസ്റ്റർ കേക്ക്, അപ്പവും മുട്ടക്കറിയും തുടങ്ങിയവ ഇൗസ്റ്ററി​െൻറ പ്രത്യേക വിഭവങ്ങളാണ്. നാട്ടിൽ പാലപ്പവും താറാവ് സ്റ്റ്യൂവും പതിവായ തെക്കൻകേരളീയർ യു.എ.ഇയിൽ താറാവിറച്ചിക്ക് പകരം മാനിറച്ചിയാണ് ഉപയോഗിക്കുന്നത്.ഇൗസ്റ്ററിനോടനുബന്ധിച്ച് മാനിറച്ചി ധാരാളമായി എത്തുന്നുണ്ട്. 37 ദിർഹമാണ് കിലോയ്ക്ക് വില. ഇൗസ്റ്റർ വിപണി ലക്ഷ്യമിട്ട് ധാരാളം ടർക്കിേകാഴികളെയും വിപണിയിലെത്തിച്ചിട്ടുണ്ട്. 
യു.എ.ഇയിലെ വിവിധ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. 
കേരളത്തിലുൾപ്പെടെ ഞായറാഴ്ച പുലർച്ചെ മുതലാണ് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ ആരംഭിക്കുന്നതെങ്കിലും ഗൾഫ് നാടുകളിൽ ശനിയാഴ്ച രാത്രി തന്നെ തുടങ്ങി.
ശനിയാഴ്ച രാത്രി മുതല്‍, ദേവാലയങ്ങളില്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ ആരംഭിച്ചു.ഇതോടൊപ്പം മത്സ്യവും മാസാഹരവും ഉപേക്ഷിച്ചുള്ള, അമ്പതുനാള്‍ നീണ്ട നോമ്പിനും പരിസമാപ്തിയായി.  ഗള്‍ഫിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ദുബൈ സ​െൻറ് മേരീസ് പള്ളിയില്‍ പുലര്‍ച്ചെ ഈസ്റ്റര്‍ തിരുകർമങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രി എട്ടിനും പള്ളിയോട് ചേര്‍ന്നുള്ള സ്‌കൂള്‍ അങ്കണത്തില്‍ മലയാളത്തില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ നടക്കും. 
ദുബൈ  സ​െൻറ് തോമസ് ഓര്‍ത്തോഡോക്സ്  കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് , സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പ്രദക്ഷിണവും,  ആരാധനയും, വിശുദ്ധ കുർബാനയും ഇതോടൊപ്പം നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ശുശ്രൂഷകള്‍ക്ക് ശേഷം ഈസ്റ്റര്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു.  വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ്, ഫാ. ലിനു ബാബു എന്നിവർ സഹ കാർമ്മികരായി.
അബൂദബി സ​െൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ശനിയാഴ്ച രാത്രി  ഉയിർപ്പ് പെരുന്നാൾ ആചരിച്ചു. ഇടവക  വികാരി ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ  ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക്  നേതൃത്വം  നൽകി.  സഹ വികാരി ഫാ. ഷാജൻ വർഗീസ്‌ വിശുദ്ധ കുർബാന അർപ്പിച്ചു.
അബൂദബി സ​െൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ  ശുശ്രൂഷകൾ മുംബെ ഭദ്രാസാനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലും വികാരി ഫാ. ജോസഫ് വാഴയിൽ, ഫാ. ജോസഫ് സക്കറിയോ എന്നിവരുടെ സഹകാർമികത്വത്തിലും നടന്നു. വിശ്വാസികൾക്ക് അപ്പവും ബീഫും നേർച്ചയായി വിതരണം ചെയ്തു. ക്രമീകരണങ്ങൾക്ക് സെക്രട്ടറി ബേസിൽ വർഗീസ്, ട്രസ്റ്റി ബിജു ചെറിയാൻ വൈസ് പ്രസിഡൻറ് കെ.പി. സൈജി, അനിൽപോൾ, എൽദോ അരുൺ എന്നിവർ നേതൃത്വം നൽകി.
അൽഐൻ സ​െൻറ് ഡയോനിസിയസ് ഓർത്തഡോക്സ് ദേവാലയത്തിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 
യു.എ.ഇ ഭരണാധികാരികൾ അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്  യൂഹാനോൻ മാർ പോളിക്കാർപ്പോസ് ഇൗസ്റ്റർ ദിന സന്ദേശത്തിൽ നന്ദി രേഖപ്പെടുത്തി.
കാൽവരി മലയിൽ കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഏറ്റുവാങ്ങിയ പീഡനങ്ങളെ അനുസ്മരിച്ച് വെള്ളിയാഴ്ച ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. രാവിലെ തുടങ്ങിയ ചടങ്ങുകൾ വൈകുന്നേരം വരെ നീണ്ടുനിന്നു.  
അബൂദബി സ​െൻറ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ രാവിലെ എട്ടിന് ആരംഭിച്ച  ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക നമസ്കാരങ്ങൾ വൈകുന്നേരം നാല് വരെയുണ്ടായിരുന്നു. മുസഫ, ബനിയാസ്, റുവൈസ്, ബെഥാ സായിദ് എന്നിവിടങ്ങളിൽനിന്ന് നൂറുകണക്കിന് വിശ്വാസികളാണ് ശുശ്രൂഷകളിൽ പെങ്കടുക്കാനെത്തിയത്. ഉപവാസത്തോടെയുള്ള നമസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും കഞ്ഞിനേർച്ച നൽകി. ഇടവക  വികാരി ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്‌  എന്നിവർ നമസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അബൂദബി മലങ്കര കാത്തോലിക്ക സമൂഹം ദുഃഖവെള്ളി ആചരിച്ചു. മുസഫ സ​െൻറ് പോൾസ് ദേവാലയത്തിൽ രാവിലെ 10.30 ന് ആരംഭിച്ച ശുശ്രുഷകൾ ഉച്ചക്ക് 3.30 ന് പരമ്പരാഗത രീതിയിലുള്ള ഉച്ചക്കഞ്ഞി വിതരണത്തോടെ സമാപിച്ചു. ശുശ്രൂഷകൾക്ക് ഫാ. ഫിലിപ്പ് പയ്യംപള്ളിൽ, ഇടവക വികാരി ഫാ. അനി സേവ്യർ എന്നിവർ നേതൃത്വം നൽകി. അൽെഎൻ, അബൂദബി, മുസഫ, എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
അബൂദബി സ​െൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകൾ സ​െൻറ് ജോസഫ് ഹാളിൽ നടന്നു. ഭദ്രാസന മെത്രൊപ്പൊലീത്ത തോമസ് മോർ അലക്സാന്ത്രിയോസ് മുഖ്യ കാർമികനും വികാരി ഫാ. ജോസഫ് വാഴയിൽ സഹ കാർമികനും ആയിരുന്നു. എല്ലാ വിശ്വാസികൾക്കും കഞ്ഞി നേർച്ചയായി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - uyirppu1
Next Story