മലയാളികളെ ചേർത്തുനിർത്തിയ ഉസ്താദ് ഇബ്രാഹീം
text_fieldsയു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം ഇബ്രാഹീം അൽ ആബിദ്
കഴിഞ്ഞ ഷാർജ ബുക്ക് ഫെയറിെൻറ സമയം. ഫുക്ക് ഫെസ്റ്റ് തുടങ്ങാൻ മൂന്നുദിവസം ബാക്കിനിൽക്കുേമ്പാൾ ഡോ. എം.കെ. മുനീറിെൻറ വിളിയെത്തി. ഒലിവ് ബുക്കിെൻറ പുസ്തകം ഷാർജയിൽ പുറത്തിറക്കുന്നുണ്ടെന്നും യു.എ.ഇയിലുള്ള പ്രമുഖരെ പ്രകാശനത്തിന് കിട്ടുമോ എന്നുമായിരുന്നു അദ്ദേഹത്തിെൻറ ചോദ്യം. മൂന്ന് ദിവസത്തിനുള്ളിൽ സംഘടിപ്പിക്കുക പ്രയാസകരമായിരിക്കുമെന്നും ശ്രമിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു. രാവിലെ ഓഫിസിൽ വെച്ച് കണ്ടപ്പോൾ ഇബ്രാഹീം അൽ ആബിദിനോട് കാര്യം പറഞ്ഞു.രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം പുസ്തകപ്രകാശനത്തിന് സമ്മതം മൂളി. വിവരം അറിയിച്ചേപ്പാൾ പ്രസാദകരും എം.കെ. മുനീറും അമ്പരന്നു. പക്ഷേ, യഥാർഥ സർപ്രൈസ് ഇതായിരുന്നില്ല. തൊട്ടടുത്ത ദിവസം വൈകീട്ട് അദ്ദേഹം വിളിച്ച് പറഞ്ഞു: 'പരിപാടിയിൽ ഒരു മാറ്റമുണ്ട്'. അൽപം രോഷത്തോടെയാണ് ഞാൻ അേദ്ദഹത്തോട് മറുചോദ്യം ഉന്നയിച്ചത് 'എന്താണ് മാറ്റം'. ഈ പുസ്തകം പ്രകാശനം ചെയ്യേണ്ടത് താനല്ലെന്നും തന്നേക്കാൾ യോഗ്യരായവർ വേണം എന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി. അക്ഷമനായി കാത്തുനിൽക്കുന്നതിനിടെ എന്നെ ഞെട്ടിച്ച് അദ്ദേഹം തുടർന്നു: 'പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ഉണ്ടാവും. പക്ഷേ, പ്രകാശനം മറ്റൊരാളായിരിക്കും. ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പ്രകാശനം ചെയ്യും'. ഷാർജ മീഡിയ കൗൺസിലിെൻറ തലവനും രാജ കുടുംബത്തിലെ പ്രമുഖനുമായ ശൈഖ് സുൽത്താെൻറ പേര് കേട്ടതും മറുപടിയില്ലാതെ തരിച്ചുനിന്നുപോയി. വിവരം അറിഞ്ഞപ്പോൾ മുനീറിെൻറ അവസ്ഥയും ഇതു തന്നെയായിരുന്നു. പ്രകാശന ദിവസം ശൈഖ് സുൽത്താൻ അൽ ഖാസിമിയോട് ഞാൻ ക്ഷമാപണം നടത്തി. രാത്രി 10.30ന് നടന്ന പ്രകാശനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിെൻറ മറുപടിയെത്തി 'ഉസ്താദ് ഇബ്രാഹീം പറഞ്ഞാൽ അത് ഞാൻ ചെയ്തിരിക്കും.'
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം ഇബ്രാഹീം അൽ ആബിദ്
യു.എ.ഇയിലെ മാധ്യമ മേഖലയുടെ തലപ്പത്തിരിക്കുേമ്പാഴും വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പെരുമാറുന്ന അദ്ദേഹത്തിെൻറ നന്മയെ സൂചിപ്പിക്കാനാണ് ഈ സംഭവം കുറിച്ചത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ.
മലയാളികൾ അടക്കമുള്ള ഇന്ത്യയിലെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും പ്രത്യേക അടുപ്പം കാണിച്ച മനുഷ്യനാണ് അദ്ദേഹം. ഇന്ത്യയിലെ ചെറിയ ചലനങ്ങൾ പോലും അതിസൂക്ഷ്മമായി നിരന്തരം നിരീക്ഷിച്ചിരുന്നു. 2014 ജനുവരിയിൽ നാഷനൽ മീഡിയ കൗൺസിൽ ചേരുേമ്പാഴാണ് അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നത്. അന്നു മുതൽ അടുത്തടുത്തുള്ള ഓഫിസിലാണ് ജോലി. ദിവസവും ഒരുതവണയെങ്കിലും കാണും, ഒപ്പമിരിക്കും, ചായ കുടിക്കും. രാവിലെ ഓഫിസിലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹത്തിെൻറ മരണവാർത്ത അറിയുന്നത്. ആറുവർഷമായി എെൻറ ജീവിതത്തിെൻറ ഭാഗമായ അദ്ദേഹത്തിെൻറ വിയോഗ വാർത്ത അവിശ്വസനീയമായിരുന്നു.
അതിസമ്പന്നമായ അനുഭവങ്ങളുടെ കൂടാരമാണ് അദ്ദേഹം. യാസിർ അറഫാത് മുതലുള്ള ലോകനേതാക്കളുമായി വ്യക്തിബന്ധമുണ്ടായിരുന്നു. മഹ്മൂദ് ദർവിഷിെൻറ ഉറ്റചങ്ങാതി, മുൻ ലബനീസ് പ്രധാനമന്ത്രി സിനിയോറയുടെ ഹോസ്റ്റൽ റൂം മേറ്റ്, യു.എ.ഇ രാജകുടുംബാംഗങ്ങളുടെ ഇഷ്ട സുഹൃത്ത്... അങ്ങനെ പോകുന്നു അദ്ദേഹത്തിെൻറ സുഹൃദ് ബന്ധങ്ങൾ. ഇബ്രാഹീം അൽ ആബിദിെൻറ വിയോഗത്തിലൂടെ എനിക്ക് നഷ്ടമാകുന്നത് പിതൃതുല്യനായ മനുഷ്യനെയും ആത്മ സുഹൃത്തിനെയുമാണ്.
ഷാജഹാൻ മാടമ്പാട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

