വെർച്വൽ സ്വത്തുകളുടെ ഉപയോഗം: പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള വെർച്വൽ സ്വത്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമം പ്രഖ്യാപിച്ച് ദുബൈ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് യു.എ.ഇയിൽ ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടം വഹിക്കാനും ലൈസൻസിങ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്കും സ്വതന്ത്ര അതോറിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണം, വിപണിയിലെ സമഗ്രത തുടങ്ങിയവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ മൂല്യമുള്ള േഡറ്റയായ നോൺ ഫംഗബ്ൾ ടോക്കൺ (എൻ.എഫ്.ടി), ക്രിപ്റ്റോ കറൻസി എന്നിവക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ളവ പുതിയ അതോറിറ്റിയുടെ കീഴിൽ വരും. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുക, വ്യാജ ഡിജിറ്റൽ കോയിനുകൾ നിയന്ത്രിക്കുക, ക്രിപ്റ്റോ കറൻസികളും ഡിജിറ്റൽ വാലെകളും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുക, ഇടപാടുകൾ നിരീക്ഷിക്കുക, ഇവയുടെ കൈമാറ്റം, തട്ടിപ്പുകൾ തടയുക തുടങ്ങിയവയാണ് അതോറിറ്റിയുടെ കീഴിൽ വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

