Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീ​ടു​ക​ളി​ൽ...

വീ​ടു​ക​ളി​ൽ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗം ക​രു​ത​ലോ​ടെ വേ​ണം​; മു​ന്ന​റി​യി​പ്പു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്‌

text_fields
bookmark_border
വീ​ടു​ക​ളി​ൽ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗം ക​രു​ത​ലോ​ടെ വേ​ണം​; മു​ന്ന​റി​യി​പ്പു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്‌
cancel

അ​ജ്മാ​ന്‍: ജ​ന​റേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്‌. ജ​ന​റേ​റ്റ​റു​ക​ൾ വീ​ടി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ അ​ജ്മാ​ൻ പൊ​ലീ​സ്‌ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​റേ​റ്റ​റു​ക​ൾ ചി​ല​പ്പോ​ഴൊ​ക്കെ അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും വാ​യു​സ​ഞ്ചാ​രം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നും പൊ​ലീ​സ്‌ വ്യ​ക്​​ത​മാ​ക്കി.

നി​റ​വും മ​ണ​വു​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ വ​ള​രെ വി​ഷാം​ശ​മു​ള്ള​തു​മാ​യ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​വാ​ത​ക​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​ത് ത​ട​യാ​ൻ വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ൽ ജ​ന​റേ​റ്റ​റു​ക​ൾ സൂ​ക്ഷി​ക്ക​ണം. ജ​ന​റേ​റ്റ​ർ സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​തി​വാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്ത​ണം. ജ​ന​റേ​റ്റ​ർ പു​ക​യു​മാ​യി സ​മ്പ​ർ​ക്കം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡും മ​റ്റ് വി​ഷ​വാ​ത​ക​ങ്ങ​ളും ശ്വ​സി​ക്കു​ന്ന​ത് ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഛർ​ദി, ബോ​ധം ന​ഷ്ട​പ്പെ​ട​ൽ തു​ട​ങ്ങി​യ​വ​ക്ക്​ കാ​ര​ണ​മാ​വു​ക​യും മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ക​യും ചെ​യ്യും.

ഛർ​ദി​യു​ള്ള​വ​ർ ഉ​ട​ൻ ജ​ന​റേ​റ്റ​ർ ഓ​ഫ് ചെ​യ്യു​ക​യും പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റി നി​ല്‍ക്കു​ക​യും 997 എ​ന്ന ന​മ്പ​റി​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​ന് വി​ളി​ക്കു​ക​യും ചെ​യ്യ​ണം. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ട​ൽ മൂ​ലം മ​ര​ണം സം​ഭ​വി​ച്ച കേ​സു​ക​ൾ മു​മ്പ് റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും എ​ല്ലാ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ്‌ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman policeWarningGulf News Uaegenerators
News Summary - Use generators in homes with caution; Ajman Police warns
Next Story