Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എസ്​ സെനറ്റി​െൻറ...

യു.എസ്​ സെനറ്റി​െൻറ അംഗീകാരം; എഫ്​ 35 യുദ്ധവിമാനം യു.എ.ഇയിലേക്ക്

text_fields
bookmark_border
യു.എസ്​ സെനറ്റി​െൻറ അംഗീകാരം; എഫ്​ 35 യുദ്ധവിമാനം യു.എ.ഇയിലേക്ക്
cancel

ദു​ബൈ: യു.​എ.​ഇ​ക്ക്​ എ​ഫ്​ 35 യു​ദ്ധ​വി​മാ​നം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ യു.​എ​സ്​ സെ​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ അ​റ​ബ്​ ലോ​ക​ത്ത്​ എ​ഫ്​ 35 സ്വ​ന്ത​മാ​യു​ള്ള ഏ​ക​രാ​ജ്യം യു.​എ.​ഇ​യാ​വും. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്നാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഭ​ര​ണ​മൊ​ഴി​യു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​​ ബി​ൽ പാ​സാ​ക്കി​യെ​ടു​ത്ത​ത്. എ​ഫ്​ 35 ജെ​റ്റു​ക​ൾ, ഡ്രോ​ൺ, ആ​യു​ധ​ങ്ങ​ൾ തു​ട​ങ്ങി​യ​വ 23 ബി​ല്യ​ൺ ഡോ​ള​റി​െൻറ ഇ​ട​പാ​ടി​ലൂ​ടെ​യാ​ണ്​ യു.​എ.​ഇ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ലു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലും ഇ​റാ​െൻറ ഭീ​ഷ​ണി​യെ ചെ​റു​ക്കു​ന്ന​തി​നും ആ​യു​ധ കൈ​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ വൈ​റ്റ് ​ഹൗ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലോ​ക​ത്തെ ഏ​റ്റ​വും ചെ​ല​വേ​റി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ എ​ഫ്​ 35. ലോ​ഖീ​ദ്​ മാ​ർ​ട്ടി​ൻ ക​മ്പ​നി നി​ർ​മി​ച്ച വി​മാ​ന​ത്തി​ൽ അ​തി​നൂ​ത​ന ഡാ​റ്റ ശേ​ഖ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള സെ​ൻ​സ​റു​ക​ളു​മു​ണ്ട്.

വ്യോ​മാ​ക്ര​മ​ണ​ത്തി​നും ര​ഹ​സ്യാ​ന്വേ​ഷ​ണ ശേ​ഖ​ര​ണ​ത്തി​നും ആ​കാ​ശ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കും. 50 വി​മാ​ന​ങ്ങ​ളാ​ണ്​ യു.​എ.​ഇ വാ​ങ്ങു​ന്ന​ത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ എ​ഫ്​ 35 വി​ൽ​ക്കു​ന്ന​തി​നെ ഇ​സ്രാ​യേ​ൽ നേ​ര​ത്തെ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ, യു.​എ.​ഇ​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ശേ​ഷം എ​ഫ്​ 35 യു.​എ.​ഇ​ക്ക്​ ന​ൽ​കാ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​പൂ​ർ​വ​േ​​ദ​ശ​ത്ത്​ ഇ​സ്രാ​യേ​ലി​ന്​ മാ​ത്ര​മാ​ണ്​ എ​ഫ്​ 35 വി​മാ​ന​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fighter jetuae
Next Story