Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പ്രസിഡന്‍റുമായി...

യു.എ.ഇ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്‍റ്​

text_fields
bookmark_border
യു.എ.ഇ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്‍റ്​
cancel

അബൂദബി: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും യു.എസ് പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ചർച്ച.

സംഭാഷണത്തിനിടെ, യു.എ.ഇയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചു. കൂടാതെ, മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളും ഇരു ഭരണാധികാരികളും അവലോകനം ചെയ്യുകയും വീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentUAE
News Summary - US President Speaks to UAE President by Phone
Next Story