Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് ഡോണൾഡ് ട്രംപ്; ഉഭയകക്ഷി സഹകരണം ശക്തമാക്കും
text_fieldsbookmark_border
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും, പരസ്പര താൽപര്യം മുൻനിർത്തി സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും സംഭാഷണത്തിനിടെ ചർച്ച ചെയ്തു.
പൊതുപ്രാധാന്യമുള്ള നിരവധി അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തി. മിഡിലീസ്റ്റിലെ നിലവിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

