ഇ-മാലിന്യ പുനരുപയോഗം മലയാളികൾക്ക് യു.എസ് പേറ്റന്റ്
text_fieldsമലയാളി ഗവേഷകരായ ഷാഫിയും ലബീബും
ദുബൈ: ഇലക്ട്രോണിക്, ഇലക്ട്രിക്കൽ മാലിന്യങ്ങൾ പുനരുപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിഷ വാതകങ്ങൾ ഇല്ലാതാക്കുന്ന അതി നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടുന്ന ഗവേഷക സംഘത്തിന് യു.എസ് പേറ്റന്റ് ലഭിച്ചു. യു.എ.ഇ യൂനിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർഥി മലപ്പുറം തിരൂർ തലക്കടത്തൂർ സ്വദേശി കുറ്റിയത്തിൽ മുഹമ്മദ് ഷാഫി, ഡോ. പുലാമന്തോൾ തിരുനാരായണപുരം സ്വദേശി ചെട്ടിയാൻതൊടിയിൽ ഡോ. ലബീബ് അലി, യൂനിവേഴ്സിറ്റി പ്രഫസറായ ആസ്ട്രേലിയൻ പൗരൻ മുഹമ്മദ് നൂർ അത്ത റൗനഹ് എന്നിവരങ്ങുന്ന സംഘമാണ് പേറ്റന്റ് നേടിയത്.
ഇ-വേസ്റ്റുകൾ പുനഃചംക്രമണം നടത്തുന്നതിലൂടെ സംഭവിക്കുന്ന വായു മലിനീകരണത്തിന് പുതിയ സാങ്കേതിക വിദ്യയിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനാവുമെന്ന് ഗവേഷണത്തിൽ പങ്കാളിയായ മുഹമ്മദ് ഷാഫി പറഞ്ഞു. നിലവിൽ ഇ-മാലിന്യങ്ങൾ ലോകത്ത് വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യയുടെ കണ്ടു
പിടിത്തം വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് പ്രതീക്ഷ. ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ ഈ രംഗത്തുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് (ജി.ഇ.സി.കെ) പൂർവ വിദ്യാർഥികളാണ് മുഹമ്മദ് ഷാഫിയും ഡോ. ലബീബ് അലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

