Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ല​ക്ട്രി​ക്...

ഇ​ല​ക്ട്രി​ക് വി​മാ​നം; യു.​എ​സ് ഏ​വി​യേ​ഷ​ന്‍ ക​മ്പ​നി അ​ബൂ​ദ​ബി​യി​ലും

text_fields
bookmark_border
electric aircraft
cancel

അ​ബൂ​ദ​ബി: ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ പേ​രു​കേ​ട്ട യു.​എ​സ്. ഏ​വി​യേ​ഷ​ന്‍ ക​മ്പ​നി അ​ബൂ​ദ​ബി​യി​ലും പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്നു. ഹ്ര​സ്വ, മ​ധ്യ ദൂ​ര എ​യ​ര്‍ ടാ​ക്സി​ക​ളാ​ണ് ക​മ്പ​നി വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ബൂ​ദ​ബി​യു​ടെ മാ​ന​ത്തും വൈ​കാ​തെ എ​യ​ര്‍ ടാ​ക്സി​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റി. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​മാ​ണ് ഓ​ഡി​സ് ഏ​വി​യേ​ഷ​ന്‍ അ​ബൂ​ദ​ബി​യി​ലും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. ലം​ബ(​വെ​ര്‍ട്ടി​ക്കി​ല്‍)​ടേ​ക്ക് ഓ​ഫും ലാ​ന്‍ഡി​ങ്ങും ന​ട​ത്തു​ന്ന ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​തി​ലാ​ണ് ക​മ്പ​നി ശ്ര​ദ്ധ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. യാ​ത്രാ​വി​മാ​നം, ച​ര​ക്കു​വി​മാ​നം, എ​മ​ര്‍ജ​ന്‍സി ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഇ​വ. 320 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ഡി​സ് ഏ​വി​യേ​ഷ​ന്‍ വി​മാ​ന​ത്തി​ന് സ​ഞ്ച​രി​ക്കാ​നാ​വും. ഇ​തി​ലൂ​ടെ ജി.​സി.​സി. രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ലൂ​ടെ​യു​ണ്ടാ​വു​ന്ന കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ 76 ശ​ത​മാ​നം വ​രെ ഒ​ഴി​വാ​ക്കാ​നാ​വും എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

യു.​എ.​ഇ​യി​ലു​ട​നീ​ളം സ​ര്‍വീ​സ് ന​ട​ത്താ​മെ​ന്ന​തി​നാ​ല്‍ കാ​ര്‍ബ​ണ്‍ ര​ഹി​ത യാ​ത്ര​യും സാ​ധ്യ​മാ​ക്കാ​നാ​വും. 2025ഓ​ടെ​യാ​വും ക​മ്പ​നി അ​ബൂ​ദ​ബി​യി​ല്‍ പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ക. 2027 മു​ത​ല്‍ ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കും. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യാ​യ നെ​ക്സ്റ്റ് ജ​ന്‍ എ​ഫ്.​ഡി.​ഐ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന ക​മ്പ​നി​യു​ടെ മേ​ഖ​ലാ ആ​സ്ഥാ​നം അ​ബൂ​ദ​ബി​യാ​യി​രി​ക്കും. പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വും ആ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​തി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടും. പൂ​ര്‍ണ​മാ​യും യു.​എ.​ഇ​യി​ല്‍ നി​ര്‍മി​ക്കു​ന്ന ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കും ഇ​തു വ​ഴി​വ​യ്ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USAbu Dhabielectric aircraft
News Summary - US electric aircraft company sets up shops in Abu Dhabi
Next Story