യു.എസ് കാലാവസ്ഥ പ്രതിനിധി സൗരോർജ പദ്ധതികൾ സന്ദർശിച്ചു
text_fieldsഅബൂദബി ഷംസ്-വൺ സൗരോർജ പ്ലാൻറിൽ യു.എസ് കാലാവസ്ഥാ പ്രതിനിധി ജോൺ കെറിയും യു.എ.ഇ കാലാവസ്ഥ പ്രതിനിധിയും മന്ത്രിയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബിറും
അബൂദബി: ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ പ്ലാൻറുകളിലൊന്നായ ഷംസ്-1 ഉൾപ്പെടെ അബൂദബിയിലെ സൗരോർജ പദ്ധതികൾ യു.എസ് കാലാവസ്ഥ പ്രതിനിധി ജോൺ കെറി സന്ദർശിച്ചു. ഞായറാഴ്ച അബൂദബി ആതിഥേയത്വം വഹിക്കുന്ന ജി.സി.സി- മധ്യപൗരസ്ത്യ-വടക്കനാഫ്രിക്കൻ മേഖലാ ഡയലോഗ് ഫോർ ക്ലൈമറ്റ് ആക്ഷൻ പരിപാടിയിലും യു.എസ് പ്രസിഡൻഷ്യൽ സ്പെഷൽ പ്രതിനിധിയായ കെറി പങ്കെടുക്കും. ഷംസ്-1 പ്ലാൻറിൽ നിർമിക്കുന്ന 2 ജിഗാവാട്ട് അൽ ദഫ്ര സോളാർ പ്രോജക്ടിനെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി. അടുത്തിടെ ഏറ്റവും കുറഞ്ഞ സൗരോർജ താരിഫിന് ഷംസ്-1 പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. യു.എ.ഇയിലെ കാലാവസ്ഥ വ്യതിയാന പ്രത്യേക പ്രതിനിധിയും വ്യവസായ നൂതന സാങ്കേതിക മന്ത്രിയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബിർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് സൗരോർജ പദ്ധതിയായ നൂർ അബൂദബി രാജ്യത്തിെൻറ അഭിലഷണീയമായ പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തമാകുന്നതായി വിശദീകരിച്ചു. 2019ൽ വാണിജ്യ പ്രവർത്തനം മുതൽ 90,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് നൂർ അബൂദബി 1.177 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. ഈ മാസാവസാനം വാഷിങ്ടൺ ഡിസിയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് അബൂദബിയിൽ ഇന്ന് പ്രത്യേക ഡയലോഗ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

