ചൂടുകാലത്ത് മൂത്രാശയ അണുബാധക്ക് സാധ്യത
text_fieldsഡോ. അബ്ദുൽ ഹമീദ് ( സ്പെഷലിസ്റ്റ് യൂറോളജിസ്റ്റ്, ആസ്റ്റർ ഹോസ്പിറ്റൽ, അൽ ഖിസൈസ്)
സാധാരണ കണ്ടു വരുന്ന മൂത്രാശയ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻെഫക്ഷൻ (യു.ടി.ഐ). ചൂടു കാലങ്ങളിലാണ് കൂടുതൽ. ഗൾഫ് നാടുകളിലെ ചൂടുകാലങ്ങൾ രൂക്ഷമാകുമ്പോൾ കൂടുതൽ ആളുകളും നേരിടുന്ന പ്രശ്നമാണിത്.
മിക്കവാറും മൂത്രാശയ അണുബാധക്ക് കാരണം ബാക്ടീരിയകളാണ്. എന്നാൽ, ചില സാഹചര്യങ്ങളിൽ അണുബാധ ഫംഗസും വൈറസുകളാലും ഉണ്ടാകാറുണ്ട്. യൂറിനറി ട്രാക്റ്റിെൻറ ഏതു ഭാഗത്തും ഈ അണുബാധ ഉണ്ടാകും. വൃക്കയിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ വരാം. മിക്ക മൂത്രാശയ അണുബാധയും മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആണ് കണ്ടു വരുന്നത്. എന്നാൽ, ഈ അണുബാധ വൃക്കയെയും ബാധിക്കാം. ഈ അവസ്ഥ കൂടുതൽ സങ്കീർണവും അപകടകാരിയുമാണ്.
ലോവർ ട്രാക്റ്റിലെ അണുബാധ പോലെ സാധാരണമല്ല വൃക്കയെ ബാധിക്കുന്ന അണുബാധ. അത് വിരളമായി മാത്രമേ കാണാറുള്ളൂ.
മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ കണ്ടു വരുന്ന അണുബാധയുടെ ലക്ഷണങ്ങൾ:
* മൂത്രം ഒഴിക്കുമ്പോൾ എരിച്ചിൽ.
* ഒരുപാട് പ്രാവശ്യം മൂത്രം ഒഴിക്കുകയും എന്നാൽ മൂത്രം കുറച്ചു മാത്രം പുറത്തു പോവുകയും ചെയ്യുക.
* എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുക.
* മൂത്രത്തിൽ രക്തത്തിെൻറ അംശം.
* മൂത്രം മങ്ങിയ നിറത്തിലാവുക.
* മൂത്രം കടുത്ത നിറങ്ങളിൽ (ചായയുടെ പോലുള്ള) കാണപ്പെടുക.
* മൂത്രത്തിൽ നിന്ന് കടുത്ത നാറ്റം അനുഭവപ്പെടുക.
* സ്ത്രീകളിൽ പെൽവിക് ഭാഗങ്ങളിലെ വേദന.
* പുരുഷന്മാരിൽ മലാശയ ഭാഗങ്ങളിലെ വേദന.
വൃക്ക അണുബാധയുടെ ലക്ഷണങ്ങൾ
* നടുവിനും വശങ്ങളിലെയും വേദന
* അമിതമായി കുളിര് തോന്നുക
* പനി
* ഛർദി
പരിഹാരമെന്ത്?
ആരോഗ്യവിദഗ്ധനെ സമീപിച്ച ശേഷം ആൻറിബയോട്ടിക്കുകൾ കഴിക്കുകയാണ് പ്രധാനം. ഇതിൽ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ കണ്ടു വരുന്ന അണുബാധക്ക് സാധാരണ മരുന്നുകളുടെ ആവശ്യമേ ഉണ്ടാകാറുള്ളൂ. എന്നാൽ, വൃക്കയിൽ വരുന്ന അണുബാധക്ക് നേരിട്ട് ഞരമ്പുകളിൽ ആൻറിബയോട്ടിക്കുകൾ കുത്തിവെക്കേണ്ടി വരും. ആൻറിബയോട്ടിക്കുകളോടെ ബാക്ടീരിയ പ്രതിരോധം സൃഷ്ടിക്കുന്ന അവസ്ഥയും വിരളമല്ല. അത്തരം സാഹചര്യങ്ങളിൽ മൂത്രം കൾച്ചർ ചെയ്യുന്നത് സഹായിക്കും.
മൂത്രാശയ അണുബാധ ഒഴിവാക്കാൻ:
വ്യക്തി ശുചിത്വം പാലിക്കുക.
ധാരാളം വെള്ളം കുടിക്കുക. അത്
അണുബാധ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും.
മൂത്രം പിടിച്ചുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
മൂത്രാശയ അണുബാധ ഉണ്ടാകാതിരിക്കാൻ ക്രാൻബെറി ജ്യൂസ് സഹായിക്കും. എന്നാൽ, ചികിത്സക്ക് ഇത് സഹായിക്കുമെന്നതിന് തെളിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

