Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉർദുഗാന്‍റെ യു.എ.ഇ...

ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനം; ഒപ്പുവെച്ചത്​ 13 കരാർ​

text_fields
bookmark_border
ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനം; ഒപ്പുവെച്ചത്​ 13 കരാർ​
cancel

ദുബൈ: തുർക്കി പ്രസിഡന്‍റ്​ ഉർദുഗാന്‍റെ യു.എ.ഇ സന്ദർശനത്തിനിടെ ഒപ്പുവെച്ചത്​ 13 കരാറുകൾ. അബൂദബി ഖസ്​ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാന്‍റെയും ഉർദുഗാന്‍റെയും സാന്നിധ്യത്തിലാണ്​ കരാറുകൾ ഒപ്പുവെച്ചത്​.

ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, ആധുനിക സാ​ങ്കേതിക വിദ്യ, പ്രതിരോധം, കാലാവസ്ഥ, സംസ്കാരം, ദുരന്ത നിവാരണം, മീഡിയ, യുവജന വികസനം തുടങ്ങിയ മേഖലകളിലാണ്​ കരാറുകൾ ഒപ്പുവെച്ചത്​. എക്സ്​പോയിലും ഉർദുഗാൻ സന്ദർശനം നടത്തി. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അദ്ദേഹത്തെ സ്വീകരിച്ചു. അതേസമയം, പതിറ്റാണ്ടിനിടെ ആദ്യമായി യു.എ.ഇയിൽ എത്തിയ ഉർദുഗാന്​ ഊഷ്മള സ്വീകരണമാണ്​ രാജ്യം ഒരുക്കിയത്​. ബുർജ്​ ഖലീഫ അടക്കം രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം തുർക്കി പതാക തെളിഞ്ഞു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ നേരിട്ടെത്തിയാണ്​ ഉർദുഗാനെ വിമാനത്താവളത്തിൽ​ സ്വീകരിച്ചത്​.

രണ്ട്​ മാസം മുമ്പ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ തുർക്കിയിലെത്തിയപ്പോൾ ലഭിച്ച ഊഷ്മള സ്വീകരണത്തിനുള്ള നന്ദികൂടിയായിരുന്നു യു.എ.ഇയിൽ ഒരുക്കിയ സ്വീകരണം. തുർക്കിയിൽ നിക്ഷേപമിറക്കാൻ യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതായി ഉർദുഗാൻ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുക എന്നതാണ്​ മുഖ്യലക്ഷ്യം. ഗൾഫിൽ തുർക്കിയുടെ പ്രധാന വ്യാപാര പങ്കാളിയാണ്​ യു.എ.ഇയെന്നും ഉർദുഗാൻ കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ContractRajab Tayyab ErdoganUAE
News Summary - Urdugan UAE visits; Signed 13 contracts
Next Story