യു.പി.എഫ് കൺവെൻഷൻ സമാപിച്ചു
text_fieldsഷാർജ വർഷിപ്പ് സെന്‍റർ മെയിൽ ഹാളിൽ നടന്ന യു.പി.എഫ് -യു.എ.ഇ വാർഷിക കൺവെൻഷൻ
ഷാർജ: എഴുപതിലധികം സഭകളുടെ അംഗത്വമുള്ള യു.എ.ഇയിലെ ഏറ്റവും വലിയ ഐക്യ പെന്തക്കോസ്ത് സംഘടനയായ യു.പി.എഫ് -യു.എ.ഇ വാർഷിക കൺവെൻഷൻ ‘റീമാ-2026’ന് സമാപിനം.
ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7.30 മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്‍റർ മെയിൽ ഹാളിൽ നടന്ന കൺവെൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാനസാന്തരപ്പെടുക, കാഹള നാദത്തിനായി കാതോർക്കുക, നിത്യതയ്ക്കായി ഒരുങ്ങുക എന്ന ആഹ്വാനം പ്രശസ്ത സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ ബി. മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷണത്തിൽ പങ്കുവെച്ചു. യു. പി.എഫ് പ്രസിഡന്‍റ് പാസ്റ്റർ സക്കറിയ എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഐ.പി.സി യു.എ.ഇ മേഖല പ്രസിഡന്‍റ് റവ. ഡോ. വിൽസൺ ജോസഫ് റവ. ഡോ. കെ.ഒ മാത്യു (നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ്), റവ. ഡോ. കെ.ബി ജോർജ്കുട്ടി (സീനിയർ പാസ്റ്റർ, ഷാർജ ഷാരോൺ ഫെലോഷിപ്പ് ചർച്ച്) എന്നിവർ ത്രിദിന കൺവെൻഷന് അധ്യക്ഷത വഹിച്ചു. സമാപന ദിവസം യു.പി.എഫ് സെക്രട്ടറി ബ്രദർ ഫിന്നി രാജു നന്ദി അറിയിച്ചു. നൂറിൽപരം യുവതി യുവാക്കൾ അടങ്ങുന്ന യു.പി.എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകി. ബ്രദർ വിൽസൺ ബേബി, ബ്രദർ സന്തോഷ് ഈപ്പൻ, യു.പി.എഫ് കൗൺസിൽ അംഗങ്ങൾ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

