Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​പി.​എ...

യു.​പി.​എ ചാ​മ്പ്യ​ൻ​സ് സീ​സ​ൺ 3: ഹൈ​ബി​സ് ഗ്രൂ​പ് ജേ​താ​ക്ക​ൾ

text_fields
bookmark_border
UPA champions season 3 winners
cancel
camera_alt

യു.​പി.​എ ചാ​മ്പ്യ​ൻ​സ് സീ​സ​ൺ 3യി​ൽ ജേ​താ​ക്ക​ളാ​യ ഹൈ​ബി​സ് ഗ്രൂ​പ്


ദു​ബൈ: യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച യു.​പി.​എ ചാ​മ്പ്യ​ൻ​സ് സീ​സ​ൺ 3 സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൈ​ബി​സ് ഗ്രൂ​പ് ജേ​താ​ക്ക​ളാ​യി. ദു​ബൈ അ​ബു​ഹൈ​ലി​ലെ സ്പോ​ർ​ട്സ് ബെ ​അ​മ​നാ സി​റ്റി ചാ​മ്പ്യ​ൻ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ എ​ഫ്.​സി മ​ഹ ദു​ബൈ​യി​യെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 16 ടീ​മു​ക​ളാ​ണ്​ ടൂ​ർ​​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് കാ​ഷും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. മു​ൻ യു.​എ.​ഇ നാ​ഷ​ന​ൽ ടീം ​ക്യാ​പ്റ്റ​ൻ യൂ​സ​ഫ് മു​ഹ​മ്മ​ദ് അ​ൽ ഹ​താ​ദ് ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ്സി​ൻ കാ​ലി​ക്ക​റ്റ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ഇ​ബ്രാ​ഹിം, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​ജീ​ബ് മ​പ്പാ​ട്ടു​ക​ര, ജോ. ​ട്ര​ഷ​റ​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ മു​സ​ല്ല, യു.​പി.​എ ചാ​മ്പ്യ​ൻ​സ് വൈ​സ് ചെ​യ​ർ​ന്മാ​രാ​യ യാ​സ​ർ, മെ​ഹ​മൂ​ദ്, കെ​ഫെ പ്ര​തി​നി​ധി ല​ത്തീ​ഫ്, ജെ.​ബി.​എ​സ്​ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഷാ​നി​ദ്, സി​നി​മാ​താ​രം ഷം​ന കാ​സിം, മു​സ്ത​ഫ, റൊ​മാ​നോ വാ​ട്ട​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് ഹു​സൈ​ൻ, മൂ​സ നൗ​ഫ​ൽ, സ​മീ​ൽ അ​മേ​രി, ഫൈ​സ​ൽ കാ​ലി​ക്ക​റ്റ്, ഇ​ർ​ഷാ​ദ് മ​ട​വൂ​ർ, ഷാ​ഫി ആ​ല​ക്കോ​ട്, അ​സ്​​ലം മെം​ബ​ർ​മാ​രാ​യ റ​മീ​സ് പു​തു​ക്കു​ടി, സൈ​ഫു​ദ്ദീ​ൻ, സൈ​നു​ദ്ദീ​ൻ അ​മാ​ൻ, മു​ഹ​മ്മ​ദാ​ലി, സൈ​നു​ൽ ആ​ബി​ദ്, ശി​ഹാ​ബ്, ന​വാ​സ്, അ​ൻ​വ​ർ പ​ള്ള​ത്ത്, യാ​സി​ർ അ​റാ​ഫ​ത്ത്, മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വീ​ന​ർ സ​ജീ​ർ മീ​ത്തേ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUAE NewsUPA Chamipons Seaoson 3
News Summary - UPA Champions Season 3
Next Story