ലുലുവില്‍ 70 ശതമാനം വരെ വിലക്കിഴിവുമായി ‘സൂപ്പര്‍ ഫ്രൈഡേ’ ഓഫർ
text_fieldsഷാർജ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച സൂപ്പര്‍ ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടി മീരാനന്ദൻ നിര്‍വഹിക്കുന്നു
അബൂദബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 70 ശതമാനം വരെ വിലക്കിഴിവുമായി സൂപ്പര്‍ ഫ്രൈഡേ വിൽപന തിരിച്ചെത്തി. ഇലക്ട്രോണിക്സ്, ഫാഷന്‍, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറികള്‍, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ തുടങ്ങി വിപുലമായ ഉല്പന്നങ്ങള്ക്കാണ് ലുലു സൂപ്പര്‍ ഫ്രൈഡേയില്‍ വമ്പിച്ച ഓഫറുകള്‍ നല്‍കുന്നത്.
ഈ മാസം 27 വരെ മാസ്റ്റര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് ഇതിനുപുറമേ 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
അബൂദബിയില്‍ അല്‍ വഹ്ദ മാളില്‍ നടന്ന സൂപ്പര്‍ ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇമാറാത്തി ഇൻഫ്ലുവന്‍സർ അമ്മാനി അല്‍ ഷേഹി നിര്‍വഹിച്ചു. ഷാർജ ലുലു മാളിൽ നടിയും ആർ.ജെയുമായ മീരാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. നവംബര്‍ 29നാണ് സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്പന സമാപിക്കുന്നത്. www.luluhypermarket.com വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താം.

