അസ്ഥിര കാലാവസ്ഥ; നേരിടാൻ സജ്ജമായി റാക് പൊലീസ്
text_fieldsറാക് പൊലീസിന്റെ നേതൃത്വത്തിൽ കനത്ത മഴയിൽ റോഡിൽ രൂപപെട്ട തടസ്സം നീക്കുന്നു
റാസൽഖൈമ: കാലാവസ്ഥ വ്യതിയാനത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി റാസൽഖൈമ പൊലീസ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തുവന്നയുടൻ മാർഗനിർദേശങ്ങളുമായി റാക് പൊലീസ് രംഗത്തെത്തിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം സുസജ്ജ സംവിധാനങ്ങളുമായി പട്രോളിങ് സേന നിലയുറപ്പിച്ചിട്ടുണ്ട്.
മലനിരകൾ, തീരദേശം, സുപ്രധാന പാതകൾ തുടങ്ങിയിടങ്ങളിൽ 50ഓളം പട്രോളിങ് സേനയെ വിന്യസിച്ചു. എസ്.എം.എസ്, സോഷ്യൽ മീഡിയ, മാധ്യമങ്ങൾ തുടങ്ങിയവ വഴി ജനങ്ങൾക്ക് മാർഗ നിർദേശം നൽകി. ഓപറേഷൻ റൂമിലെത്തിയ സഹായ അഭ്യർഥനകൾക്കും അന്വഷണങ്ങൾക്കും വേഗത്തിൽ പരിഹാരം നൽകിയതായും വാർത്താക്കുറിപ്പിൽ അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് 901ൽ വിളിക്കാം. കാറ്റിലും മഴയിലും രൂപപ്പെട്ട തടസ്സങ്ങളും കെടുതികളും മാറ്റുന്ന പ്രവൃത്തികളിൽ സേനാംഗങ്ങൾ വ്യാപൃതരാണ്. കർമനിരതരായ ഉദ്യോഗസ്ഥ -ജീവനക്കാരും മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന സമൂഹത്തിനും നന്ദിയർപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

