Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅസ്ഥിര കാലാവസ്ഥ; ദുബൈ...

അസ്ഥിര കാലാവസ്ഥ; ദുബൈ പൊലീസിന് ലഭിച്ചത് 39,000 കാളുകൾ

text_fields
bookmark_border
അസ്ഥിര കാലാവസ്ഥ; ദുബൈ പൊലീസിന് ലഭിച്ചത് 39,000 കാളുകൾ
cancel
Listen to this Article

ദുബൈ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ദുബൈ പൊലീസിന് ലഭിച്ചത് 39,299 കാളുകൾ. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്രയധികം കോളുകൾ വന്നത്. സഹായമഭ്യർഥിച്ചും അന്വേഷണത്തിനുമായാണ് കൂടുതൽ പേരും പൊലീസിനെ ബന്ധപ്പെട്ടത്. ഇതിൽ 32,391 കോളുകൾ എത്തിയത് 999 എന്ന എമർജൻസി നമ്പർ വഴിയാണ്. നോൺ എമർജൻസി നമ്പറായ 901ൽ എത്തിയത് 6,908 കാളുകളാണ്. കൂടാതെ പൊലീസിന്‍റെ കാൾ സെന്‍ററുകൾ 427 ഇ-മെയിലുകളും ദുബൈ പൊലീസ് വെബ്സൈറ്റ് വഴി വന്ന 1690 ലൈവ് ചാറ്റ് അഭ്യർഥനകളും കൈകാര്യം ചെയ്തു.

എല്ലാവർക്കും യഥാസമയം മാർഗനിർദേശങ്ങളും പിന്തുണയും പൊലീസിന് നൽകാനായതായി അധികൃതർ അറിയിച്ചു. 18, 19 തീയതികളിൽ അതിശക്തമായ മഴയിൽ പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും തടസ്സങ്ങൾ കുറക്കുന്നതിനുമായി ദുബൈ പൊലീസ് 24 മണിക്കൂറും നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലും 901 എന്ന നമ്പറുള്ള കോൺടാക്ട് സെന്‍ററിലും വരുന്ന കോളുകൾ കൈകാര്യം ചെയ്യാനായി പ്രഫഷനൽ ടീമിനെയാണ് പൊലീസ് നിയോഗിച്ചിരുന്നത്.

അതേസമയം, ഷാർജ മുനിസിപ്പാലിറ്റിയിലും നിരവധി സഹായാഭ്യർഥന കാളുകളാണ് ഈ ദിവസങ്ങളിൽ എത്തിയത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 522 റിപ്പോർട്ടുകളും മരങ്ങൾ വീണതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. 993 എന്ന കാൾ സെന്‍റർ നമ്പർ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു.

ഷാർജ പൊലീസ്, ധ്രുത കർമ സേന എന്നിവയുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊണ്ടാണ് ഹോട്ട്ലൈൻ നമ്പർ പ്രവർത്തിച്ചിരുന്നത്. കൂടാതെ അസ്ഥിര കാലാവസ്ഥയിൽ കാൾ സെന്‍ററുകൾക്ക് പ്രത്യേക സഹായ നമ്പറുകളും അതോറിറ്റി അനുവദിച്ചിരുന്നു. കാലാവസ്ഥ കെടുതികളുടെ സാഹചര്യത്തിൽ രാജ്യവ്യാപകമായി സുരക്ഷ അലർട്ടുകളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changenewsDubai Policelatest news
News Summary - Unstable weather; Dubai Police received 39,000 calls
Next Story