Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅസ്ഥിര കാലാവസ്ഥ:...

അസ്ഥിര കാലാവസ്ഥ: വാദികളെ സൂക്ഷിക്കുക

text_fields
bookmark_border
അസ്ഥിര കാലാവസ്ഥ: വാദികളെ സൂക്ഷിക്കുക
cancel
camera_alt

ഷാർജയിൽ വെള്ളിയാഴ്ച പെയ്​ത മഴയിൽ നനഞ്ഞ​ റോഡ്​                      •ചിത്രം: സിറാജ്​ വി.പി കീഴ്​മാടം

ഷാർജ: ഒമാനിൽ കാലവർഷം ശക്തമായതോടെ യു.എ.ഇയുടെ വടക്കൻ മേഖലകളിലും കാലാവസ്ഥയിൽ വൻ മാറ്റം. കാലാവസ്ഥ മാറുന്നത് പലപ്പോഴും വൻഅപകടങ്ങൾക്ക് കാരണമാകുന്നു.ഇതിൽ കൂടുതൽ അപകടം വിതക്കാറുള്ളത് ഉരുൾപൊട്ടലാണ്. മലയുടെ കാണാക്കോണിലായിരിക്കും ഉരുൾപൊട്ടൽ.

വാദികളിലേക്ക് മലവെള്ളപ്പാച്ചിലിന് ഇതുകാരണമാകുന്നു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കനത്തമഴയാണ്​. അതിനാൽ, അവധി ആഘോഷിക്കാൻ പോകുന്നവർ വാദികളെ സൂക്ഷിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു.

വടക്കൻ മേഖലകളിലെ വാദികളിലേറെയും വിനോദസഞ്ചാരികളുടെ ഇഷ്​ടമേഖലകളാണ്. വാദികളിൽ ഇറങ്ങി ഉല്ലസിക്കുന്ന സമയത്തായിരിക്കും മലവെള്ളപ്പാച്ചിൽ. കുത്തൊഴുക്കിൽപ്പെട്ടാൽ ദുരന്തം ഉറപ്പാണ്. ഷാർജയുടെ വാദി ഷീസിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ട സംഭവം മറക്കാറായിട്ടില്ല. മലകളിൽനിന്ന് മുമ്പ്​​ ഒഴുകിവന്ന പാറകളും ഉരുൾപൊട്ടൽ സമയത്ത് ഒഴുകിവരുന്ന പാറകളുമാണ് ഒഴുക്കിൽപ്പെടുന്നവരുടെ ജീവനെടുക്കുന്നത്.

മഴമേഘങ്ങൾ ഹജർ മലതാണ്ടി ഹത്തവഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. വടക്കുകിഴക്കൻ മേഖലകളിലായിരിക്കും ഇതി​െൻറ അനുരണനങ്ങൾ ആദ്യമെത്തുക.

മേഘങ്ങൾ പലപ്പോഴും പെയ്യാതെ പോകാറുണ്ട്. രാജ്യത്ത് ഇടക്കെത്തുന്ന വിർഗ വ്യതിയാനമാണ് ഇതിനുകാരണം. വിർഗകൾ മഴയെ അന്തരീക്ഷത്തിൽതന്നെ ബാഷ്പമാക്കുന്നു.

എന്നാൽ, ഇതു മനസ്സിലാക്കിയ കാലാവസ്ഥ മന്ത്രാലയം കൃത്രിമമഴയുടെ സാധ്യത പരിശോധിക്കുകയും അതുവിജയിക്കുകയും ചെയ്തതോടെ മഴ ലഭ്യതയിൽ വലിയ മാറ്റമാണ് ഉണ്ടായത്. മരുഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയാൽ കാലാവസ്ഥ മാറുന്നത് പതിവാണ്. വാദികളിലും കടലിലും ഇറങ്ങുന്നത് ശ്രദ്ധിച്ചുവേണമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather Forecast
News Summary - Unstable weather: Beware of plaintiffs
Next Story