Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​സ്ഥി​ര കാ​ലാ​വ​സ്ഥ:...

അ​സ്ഥി​ര കാ​ലാ​വ​സ്ഥ: ഹ​ത്ത മ​ല​നി​ര​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ല്ല

text_fields
bookmark_border
അ​സ്ഥി​ര കാ​ലാ​വ​സ്ഥ: ഹ​ത്ത മ​ല​നി​ര​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ല്ല
cancel

ദു​ബൈ: അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റത്തിനിടയിൽ ദുബൈയിലെ മലനിരകളിലും താഴ്​വാരങ്ങളിലും അപകടങ്ങൾ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ ഹത്ത പൊലീസ്​. ദുബൈ മുനിസിപ്പാലിറ്റി, ആർ.ടി.എ, സിവിൽ ഡിഫൻസ്​, ആംബുലൻസ്​ സർവിസ്​ എന്നിവയുമായി ചേർന്ന്​ ഹത്ത പൊലീസ്​ ഒരുക്കിയ സുരക്ഷ നടപടികളാണ്​ അപകടങ്ങൾ ഒഴിവാക്കാൻ സഹായകരമായത്​. അത്യാധുനിക സംവിധാനങ്ങളോടെയാണ്​ സേനയെ വിന്യസിച്ചിരുന്നത്​. ഹത്ത അണക്കെട്ടിന്​ സമീപം പട്രോൾ സംഘത്തിന്‍റെ എണ്ണം വർധിപ്പിച്ചിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര സഹായ സേവനവും ഒരുക്കി. അസ്ഥിര കാലാവസ്ഥയുടെ സമയത്ത്​ സന്ദർശകർ സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച്​ പൊലീസ്​ കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ആളുകൾ ഒറ്റപ്പെടാൻ സാധ്യതയുള്ള മലനിരകളിലേക്കും താഴ്വാരങ്ങളിലേക്കും പോകരുതെന്നും നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിൽ അപകടങ്ങളിൽ റിപ്പോർട്ട്​ ചെയ്താൽ 999 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന്​ കേണൽ മുബാറഖ്​ അൽ കെത്​ബി അറിയിച്ചു. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക്​ 901 എന്ന നമ്പറിലാണ്​ ​ബന്ധപ്പെടേണ്ടത്​.

ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 41,000 ഫോ​ൺ കാൾ

ദു​ബൈ: ക​ന​ത്ത മ​ഴ​പെ​യ്ത ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 41,211 ഫോ​ൺ വി​ളി​ക​ൾ. ഇ​തി​ൽ 37,945 വി​ളി​ക​ളും എ​ത്തി​യ​ത്​ എ​മ​ർ​ജ​ൻ​സി ഹോ​ട്​​ലൈ​ൻ ന​മ്പ​റാ​യ 999ലേ​ക്ക്​ ആ​യി​രു​ന്നു. 3276 ഫോ​ൺ​വി​ളി​ക​ൾ പൊ​ലീ​സി​ന്‍റെ കോ​ൾ​സെ​ന്‍റ​റി​ലാ​ണ്​ എ​ത്തി​യ​ത്.

എ​ല്ലാ ഫോ​ൺ വി​ളി​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​നും ന​ട​പ​ടി​യെ​ടു​ക്കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൊ​ലീ​സ്​ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രു​ന്നു കോ​ൾ സെ​ന്‍റ​റു​ക​ൾ. റോ​ഡു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ കു​റി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ഇ​ത്​ ഉ​പ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherAccident NewsAccident NewsUAEHatta Mountains
News Summary - Unsettled Weather: No serious accidents in Hatta Mountains
Next Story