Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെട്രോ സ്റ്റേഷനുകളിൽ നിർത്തിയിട്ട 'ആളില്ലാ' സൈക്കിളുകൾ പിടിച്ചെടുത്തു

text_fields
bookmark_border
ചിലർ സൈക്കിളുകൾ ഉപേക്ഷിക്കുന്നതും ഇവിടെയാണ്
മെട്രോ സ്റ്റേഷനുകളിൽ നിർത്തിയിട്ട ആളില്ലാ സൈക്കിളുകൾ പിടിച്ചെടുത്തു
cancel
camera_alt

മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട സൈ​ക്കി​ളു​ക​ൾ

ദുബൈ: മെട്രോ സ്റ്റേഷനുകൾക്കുസമീപം അനധികൃതമായി നിർത്തിയിട്ട സൈക്കിളുകൾ പിടിച്ചെടുത്തു. 27 മെട്രോ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് സൈക്കിളുകൾ പിടികൂടിയത്. ആർ.ടി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 24 മണിക്കൂറിൽ കൂടുതൽ മെട്രോയിലെ റാക്കുകളിൽ സൈക്കിളുകൾ നിർത്തിയിടരുതെന്ന് ആർ.ടി.എ മുന്നറിയിപ്പ് നൽകി. നഗരസൗന്ദര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സൈക്കിളുകൾ പിടിച്ചെടുത്തത്. മാസങ്ങളായി ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലും സൈക്കിളുകളുണ്ടായിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി ബോധവത്കരണ കാമ്പയിനും നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനും സംവിധാനം ഏർപ്പെടുത്തി.

ദുബൈയിലെ മെട്രോ സ്റ്റേഷനുകൾക്ക് സമീപം സൈക്കിളുകൾ പാർക്ക് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പലരും സൈക്കിളുകൾ ദിവസങ്ങളോളം ഇവിടെ തന്നെ വെക്കുന്നു. ചിലർ സൈക്കിളുകൾ ഉപേക്ഷിക്കുന്നതും ഇവിടെയാണ്. ഇത് മെട്രോ സ്റ്റേഷനുകളുടെ സൗന്ദര്യത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Unmanned' bicycles parked at metro stations seized
Next Story