ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും. 195 റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ എല്ലാ റൈഡുകളിലും അൺലിമിറ്റഡായി ഉപയോഗിക്കാൻ പുതിയ ഓഫർ അനുവദിക്കും. 29ാമത് സീസൺ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. മേയ് 11ന് സീസൺ അവസാനിക്കും.
അതേസമയം, കഴിഞ്ഞ ദിവസം മൂന്നു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ആഗോള ഗ്രാമം പ്രവേശനം സൗജന്യമാക്കിയിരുന്നു. നേരത്തേ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 കഴിഞ്ഞ മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്ക് മാത്രമായിരുന്നു സൗജന്യ പ്രവേശനം.ദുബൈ എയർപോർട്ടിലൂടെയും ഹത്ത അതിർത്തി വഴിയും എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സൗജന്യമായി വിതരണംചെയ്തിരുന്നു. ഏപ്രിൽ 29 മുതൽ മേയ് 11 വരെ ടിക്കറ്റ് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

