‘അനാഥ’ വാഹനങ്ങള്‍ക്കെതിരെ റാസല്‍ഖൈമയില്‍ നടപടി കടുപ്പിച്ചു
text_fieldsറാസല്‍ഖൈമ: വിവിധ കാരണങ്ങളാല്‍ ‘കട്ടപ്പുറ’ത്തിട്ടിരിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ റാസല്‍ഖൈമയില്‍ വേഗത്തിലാക്കുന്നു.
തെരുവുകളിലും വീടുകള്‍ക്ക് സമീപവും ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞ വാരമാണ് ആഭ്യന്തരമന്ത്രാലയം പ്രചാരണത്തിന് തുടക്കമിട്ടത്.
ഇത്തരം വാഹനങ്ങങ്ങള്‍ ഉടമകള്‍ നീക്കം ചെയ്യണമെന്നും വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദേശങ്ങളോടെയാണ് കാമ്പയിന് തുടങ്ങിയത്. പരിസ്ഥിതി മലിനമാക്കുകയും പ്രദേശത്തിെൻറ മോടിക്ക് കോട്ടം തട്ടും വിധവും നിരവധി വാഹനങ്ങള്‍ ശ്രദ്ധയില്പ്പെട്ടതിനത്തെുടര്ന്നാണ് അധികൃതരുടെ പ്രചാരണം. നമ്പര്‍ പ്ളേറ്റ്, ടയറുകള്‍, ഡോര്‍, വിന്‍ഡോ എന്നിവ ഇല്ലാതെ കാണുന്ന വാഹനങ്ങൾ ഉടന്‍ കണ്ടുകെട്ടാനാണ് അധികൃതരുടെ നിര്‍ദേശം. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങളുടെ ചേസിസ് നമ്പറിലൂടെ ഉടമകളെ കണ്ടത്തെി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. പൊതു റോഡ്, റൗണ്ടെബൗട്ട്, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ 500ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു.
വരും ദിവസങ്ങളിലും വ്യാപക പരിശോധനകള്‍ നടത്തുകയും അനധികൃത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. പിഴയൊടുക്കി എല്ലാ രേഖകളും ശരിയാക്കിയാല്‍ മാത്രമേ വിട്ടു കൊടുക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.