Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്ലാസ്​ മുറികളിൽ...

ക്ലാസ്​ മുറികളിൽ പരീക്ഷ നടത്തി ഷാര്‍ജ സര്‍വകലാശാല

text_fields
bookmark_border
ക്ലാസ്​ മുറികളിൽ പരീക്ഷ നടത്തി ഷാര്‍ജ സര്‍വകലാശാല
cancel

ഷാര്‍ജ: മാറിയകാലത്തി​ന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ക്ലാസ്​ മുറികളിൽ പരീക്ഷ നടത്തി ഷാര്‍ജ സര്‍വകലാശാല. അഡ്വാൻസ്ഡ്, ഗ്രാ​േജ്വറ്റ്, ലബോറട്ടറി, ക്ലിനിക്കൽ, മെഡിക്കൽ കോളജ് കോഴ്സുകൾക്കായി ഷാർജ സർവകലാശാല സ്പ്രിങ്​ സെമസ്​റ്റർ അവസാനവർഷ പരീക്ഷകളാണ്​ ഓൺ-സൈറ്റിൽ നടത്തിയത്​.

മറ്റെല്ലാ പൊതു കോഴ്സുകളും ഇ-കോഴ്സ് മാനേജ്മെൻറ് സിസ്​റ്റത്തിൽ വിദൂരമായി പൂർത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചായിരുന്നു പരീക്ഷ. സര്‍വകലാശാലയുടെ മറ്റു ബ്രാഞ്ചുകളിലും പരീക്ഷ പ്രക്രിയ സുഗമമാക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫസർ ഹമീദ് എം.കെ. അൽ നുഹൈമി പറഞ്ഞു.

പരീക്ഷ എഴുതാൻ രജിസ്​റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം 10,000 ആയെന്ന് അക്കാദമിക് സപ്പോർട്ട് സർവിസസ് ഡീൻ ഡോ. ഹുസൈൻ എൽ മഹ്ദി സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:classroomsexaminationsUniversity of Sharjah
Next Story