റാസല്‍ഖൈമയില്‍ യൂനിവേഴ്സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ചു
text_fieldsആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ റാക് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയില്‍ നടന്ന യൂനിവേഴ്സിറ്റി കൗണ്‍സില്‍
റാസല്‍ഖൈമ: ‘ഇമാറാത്തി പൗരന്റെ മൂല്യങ്ങളും പെരുമാറ്റങ്ങളും’ എന്ന ശീര്‍ഷകത്തില്‍ റാസല്‍ഖൈമയില്‍ യൂനിവേഴ്സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. റാക് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങിന് നിയമ- മനുഷ്യാവകാശ മേഖലകളിലെ അക്കാദമിക് വിദഗ്ധര്‍ നേതൃത്വം നല്കി.
420 ഓളം വിദ്യാര്‍ഥികളും അധ്യാപക-ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. പൗരത്വവും സ്വത്വവും, കുടുംബങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൗരത്വ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട പ്രാധാന്യം, സമൂഹത്തില്‍ സഹിഷ്ണുതയുടെയും ആദരവിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ധാര്‍മികതയുടെ പങ്ക്, മാതൃ രാജ്യത്തോടുള്ള വിശ്വസ്തത, ഐക്യം, ഐക്യദാര്‍ഢ്യം, പരിസ്ഥിതി-പൊതു സ്വത്ത് സംരക്ഷണം, അവകാശങ്ങള്‍, ഉത്തരവാദിത്തിങ്ങള് തുടങ്ങിയവയെക്കുറിച്ച് യൂനിവേഴ്സിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. മേജര്‍ ഡോ. ഹവ യൂസുഫ് അഹമ്മദ് അല്‍റൈസി, ഡോ. ലാമിയ അലി അല്‍ സറൂണി തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു. റാക് പൊലീസ് മീഡിയ ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ ജിരി മോഡറേറ്ററായിരുന്നു. സമാപന ചടങ്ങില്‍ പരിപാടി വിജയകരമാക്കിയ സ്ഥാപനങ്ങളെ അധികൃതര്‍ ആദരിച്ചു.
ആഭ്യന്തര മന്ത്രാലയവും സര്‍വകലാശാലകളും പുലര്‍ത്തുന്ന സഹകരണമാണ് പരിപാടിയുടെ വിജയം കാണിക്കുന്നതെന്ന് കമ്യൂണിറ്റി പൊലീസ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണല്‍ റാഷിദ് സഈദ് ബല്ഹൗണ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

