ഐക്യം കാലഘട്ടത്തിന്റെ ആവശ്യം -മുസ്തഫ ഹുദവി
text_fieldsദുബൈ: സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനൈക്യത്തിന്റെ വിത്തുപാകുന്നവരെ പ്രവർത്തകർ കരുതിയിരിക്കണമെന്നും ഡോ. മുസ്തഫ ഹുദവി തുർക്കി പ്രസ്താവിച്ചു. ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സിദ്ദീഖ് അഡൂർ അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപാടി ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, വൈസ് പ്രസിഡന്റ് കെ.പി. അബ്ബാസ് കളനാട്, ജില്ല സെക്രട്ടറി സി.എ. ബഷീർ പള്ളിക്കര, അഷ്റഫ് പാറപ്പള്ളി, മണ്ഡലം ഭാരവാഹികളായ ആക്ടിങ് ജനറൽ സെക്രട്ടറി റിസ്വാൻ കളനാട്, ട്രഷറർ നംഷാദ് പൊവ്വൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്ലം കോട്ടപ്പാറ, മുനീർ പള്ളിപ്പുറം, ശിഹാബ് പരപ്പ, സെക്രട്ടറി ആരിഫ് ചെരുമ്പ, ഉബൈദ് റഹ്മാൻ കൊട്ടിക്കുളം, ഹസീബ് ഖാൻ മഠത്തിൽ എന്നിവർ സംബന്ധിച്ചു. ജമാൽ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി: പ്രസിഡന്റ് സിദ്ദീഖ് അഡൂർ, ജനറൽ സെക്രട്ടറി ജമാൽ ദേലംപാടി, ട്രഷറർ ഖാലിദ് കൊറ്റുമ്പ, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഹ്മാൻ പള്ളങ്കോട്, വൈസ് പ്രസിഡന്റ് അഷ്റഫ് സി.എ, സിദ്ദീഖ് പള്ളങ്കോട്, റഫീഖ് സി.എച്ച്, സിനാൻ തൈവളപ്പ്, സെക്രട്ടറി ആസിഫ് കുയ്ത്തൽ, അഫ്സൽ മൈനാടി, റിഷാദ് പരപ്പ, ഇസ്മയിൽ പരപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

