കേരളത്തിലെ കൊലപാതകങ്ങളിൽ ആശങ്ക –യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ
text_fieldsയുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ നടത്തിയ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: കേരളത്തിലെ പ്രവാസി കുടുംബങ്ങളിൽ അടക്കം കൊലപാതകങ്ങൾ നിത്യ സംഭവമാകുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ. ദുബൈ ഖിസൈസിലെ ഓഫിസിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് സലീം ഇട്ടമ്മൽ അധ്യക്ഷതവഹിച്ചു.
ലഹരിക്ക് അടിമയാകുന്ന യുവതലമുറയാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് എന്നത് കൊണ്ട് ലഹരി മരുന്ന് വ്യാപാരം കർശനമായി നിയന്ത്രിക്കാൻ സർക്കാർതലത്തിൽ ശക്തമായ സംവിധാനം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള ജനതക്ക് ഭയരഹിത ജീവിത സാഹചര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കേരളത്തിലെ കുടുംബങ്ങൾ ഭയപ്പാടോടെ ജീവിക്കുന്ന സാഹചര്യങ്ങൾ സർക്കാർ ഗൗരവപൂർവം കാണണമെന്ന് യോഗം ആവശ്യപ്പെടുകയും പ്രമേയം പാസാക്കുകയും ചെയ്തു.
വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേരള പൊലീസ് മേധാവിക്കും പ്രവാസികൾക്കായി പരാതി നൽകാനും യോഗം തീരുമാനിച്ചു. എല്ലാവർഷവും അംഗങ്ങൾക്കായി നടത്താറുള്ള ഇഫ്താർ സംഗമം ഇത്തവണയും നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി അബ്ദുൽ ഗഫൂർ പൂക്കാടിന്റെ നേതൃത്വത്തിൽ ഏഴ് അംഗ കമ്മിറ്റിക്ക് രൂപം നൽകി.
ബഷീർ സൈദു, നൗഷാദ് ഹുസൈൻ, മുഹമ്മദ് ഷാഹിദ്, ഫൈസൽ കിൽട്ടൻ, സൈനുദ്ദീൻ, മുസ്തഫ ഡിപ്ലോമാറ്റ് എന്നിവരാണ് ഇഫ്താർ കമ്മിറ്റി അംഗങ്ങൾ. മുജീബ് റഹിമാൻ, ഫൈസൽ കാലിക്കറ്റ്, ഗഫൂർ മുസല്ല, നൗഫൽ മൂസ, ഷാഫി ആലക്കോട്, സമീൽ അമേരി, ഷറഫുദീൻ, യാസർ, അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്ത യോഗത്തിൽ അജിത് ഇബ്രാഹിം സ്വാഗതവും മുഹ്സിൻ കാലിക്കറ്റ് നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

