യുനൈറ്റഡ് പി.ആർ.ഒ അസോ. ദേശീയ ദിനാഘോഷം
text_fieldsയുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര
ദുബൈ: യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷം ഡിസംബർ ആറിന് ദുബൈ ഖിസൈസിലെ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇർഷാദ് മടവൂർ അധ്യക്ഷത വഹിച്ചു.
വർണാഭമായ ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.എ.ഇയിലെ സർക്കാർ, ബിസിനസ്, സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ വിവിധ കലാ-സാംസ്കാരിക വിരുന്നുകൾ അരങ്ങേറി. യു.എ.ഇ ദേശീയ പതാകയുടെ മാതൃകയിൽ ആയിരക്കണക്കിന് വർണക്കുടകൾ കൂട്ടിച്ചേർത്ത് നിർമിച്ച ഭീമൻ പതാകയും പ്രദർശിപ്പിച്ചു.
നാച്ചു കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച സംഗീത വിരുന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കോൽക്കളി, കളരിപ്പയറ്റ്, ഗിന്നസ് റെക്കോഡ് ജേതാക്കളായ സിൻസിൻ ലേഡീസ് കലാവേദിയുടെ മുട്ടിപ്പാട്ട്, മറ്റു സാംസ്കാരിക പ്രകടനങ്ങൾ നടന്നു.
വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രമുഖരെ അനുമോദിച്ചു. യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സംഘടിപ്പിക്കുന്ന യു.പി.എ ഫുട്ബാൾ മാമാങ്കം നാലാം സീസണിന്റെ ലോഗോ പ്രകാശനം റാശിദ് ബിൻ അസ്ലാം നിർവഹിച്ചു.
പ്രസിഡന്റ് സലീം ഇട്ടമ്മൽ, ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട്, ജോ. സെക്രട്ടറി സൈനുദ്ദീൻ ഇട്ടമ്മൽ, ജോ. ട്രഷറർമാരായ ഫസൽ, അബ്ദുൽ ഗഫൂർ മുസല്ല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബഷീർ സൈദ് സ്വാഗതവും ഫിനാൻസ് ഇൻചാർജ് മുസ്തഫ മംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

