യുനൈറ്റഡ് പ്രിമിയർ ലീഗ് ഫുട്ബാളുമായി യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ
text_fieldsദുബൈ: സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ പി.ആർ.ഒമാരുടെ സംഘടനയായ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷന് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെൻറ് ഇൗ മാസം 23 ഡിസംബർ രണ്ട് വരെ മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും.
ഇൗ മാസം 27 വരെ ലീഗ് മല്‍സരങ്ങൾ അരങ്ങേറും. ഡിസംബര്‍ രണ്ടിനാണ് അവസാന ഘട്ട മല്‍സരങ്ങള്‍. 11 പേര് വീതം അണിനിരക്കുന്ന മല്‍സരങ്ങൾ മുക്കാൽ മണിക്കൂർ നീളും.
ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി മല്‍സരങ്ങളും ഡിസംബര്‍ രണ്ടിന് നടക്കും. 10,000 ദിര്‍ഹമാണ് ജേതാക്കള്‍ക്കുള്ള പ്രൈസ് മണി. ഇതിനു പുറമെ വ്യക്തിഗത സമ്മാനങ്ങളും.
കേരളത്തിലെ 12 ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ അണിനിരക്കും. എ– ഗ്രൂപ്പിൽ കൊല്ലം, തൃശൂർ, വയനാട്, ബി– ഗ്രൂപ്പിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, സി– ഗ്രൂപ്പിൽ കാസർകോട്, മലപ്പുറം, കണ്ണൂർ, ഡി –ഗ്രൂപ്പിൽ പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവ മാറ്റുരക്കും. ഓരോ ടീമും കേരളത്തില്‍ നിന്ന് പ്രമുഖ താരങ്ങളെയും കളത്തിലിറക്കും. ഇന്ത്യയും യു.എ.ഇയും തമ്മിലെ സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന യുനൈറ്റഡ് പ്രിമീയര്‍ ലീഗ് ഫുട്ബോള്‍ മേളയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവർത്തനത്തിന് ഒൗദ്യോഗിക അംഗീകാരം ലഭിച്ച സംഘടനയുടെ കായികരംഗത്തെ ആദ്യ ചുവടുവെപ്പാണിതെന്നും അവർ പറഞ്ഞു.
മേളയുടെ ലോഗോയും ടീം ജഴ്സികളും പുറത്തിറക്കി. ഭാരവാഹികളായ അബ്ദുള്‍ ഗഫൂര്‍, മുജീബ് റഹ്മാന്, അജിത് ഇബ്രാഹിം, ഷാഫി ആലക്കോട്, ബിബി ജോണ്‍, റിയാസ് കില്ട്ടന്, മുഹ്സൈന് കോഴിക്കോട്, ബഷീര്‍ സെയ്ദു എടശ്ശേരി എന്നിവര്‍ സംബന്ധിച്ചു. നസീര്‍ വാടാനപ്പള്ളി ലോഗോ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
