യുനൈറ്റഡ് സി.പി.ടി ഫൗണ്ടേഷൻ യു.എ.ഇ പതിപ്പ് രൂപവത്കരിച്ചു
text_fieldsയുനൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം യു.എ.ഇ ഫൗണ്ടേഷൻ ഭാരവാഹികൾ
ഷാർജ: ‘നമുക്കൊന്നിക്കാം സുരക്ഷിത ബാല്യങ്ങൾക്കായ്’ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്ന ബാലാവകാശ എൻ.ജി.ഒയുടെ യു.എ.ഇ പതിപ്പിന് തുടക്കം കുറിച്ചു. ഷാർജയിൽ നടന്ന രൂപവത്കരണ യോഗത്തിൽ യുനൈറ്റഡ് സി.പി.ടി ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അധ്യക്ഷതവഹിച്ചു. സംഘടനയുടെ കർമ പദ്ധതികൾ ഗ്ലോബൽ കോഓഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ അവതരിപ്പിച്ചു.
ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻ ചെയർമാനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. മുഹമ്മദ് സാജിദ് ബാലനീതി നിയമത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പി.ആർ.ഒ അഞ്ജന സിജു, മുൻ ഭാരവാഹികളായ അനസ് കൊല്ലം, നദീർ ഇബ്രാഹിം, ഗഫൂർ പാലക്കാട്, സുജിത് ചന്ദ്രൻ, മനോജ്, അൽ നിഷാജ് ശാഹുൽ, ഷിജി അന്ന ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്ലോബൽ എക്സിക്യൂട്ടിവ് നാസർ ഒളകര സ്വാഗതവും മനോജ് കാർത്ത്യാരത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), സുജിത് ചന്ദ്രൻ (കൺവീനർ), മനോജ് കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ (കോഓഡിനേറ്റർ), ഷിജി അന്നജോസഫ് (വുമൺസ് കോഓഡിനേറ്റർ), അനസ് കൊല്ലം (വൈസ് ചെയർമാൻ), നദീർ ഇബ്രാഹിം (ജോയന്റ് കൺവീനർ), അബ്ദുൾ സമദ് മാട്ടൂൽ (മീഡിയ കോഓഡിനേറ്റർ), വിവിധ എമിറേറ്റുകളിൽനിന്നുള്ള പ്രതിനിധികളായി സൂഫി അനസ്, സൂര്യ സുരേന്ദ്ര, ജംഷീർ എടപ്പാൾ, നസീർ ഇബ്രാഹിം എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ് ഷഹദ്, മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്ന, ജിയ ഡാനി എന്നിവരെയും തിരഞ്ഞെടുത്തു. ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ. യുനൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

