കരുത്ത് തെളിയിച്ച് യൂനിയൻ ഫോർട്രസ് മിലിട്ടറി ഷോ
text_fieldsഅൽെഎൻ: വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി മൂന്നാമത് യൂനിയൻ ഫോർട്രസ് മിലിട്ടറി ഷോ അൽെഎൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. ശനിയാഴ്ച ൈവകുന്നേരം 4.30ന് ആരംഭിച്ച പ്രദർശനം 5.10 വരെ തുടർന്നു. ഹെലികോപ്ടറുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ചുള്ള സാഹസിക പ്രകടനങ്ങൾ കാണികളെ ആവേശത്തിലാക്കി.
ഭീകരാക്രമണത്തെ നേരിടുന്നതിെൻറ പ്രദർശനവും ഉണ്ടായിരുന്നു. കാണികൾക്കായി ഒരുക്കിയ ഗാലറികൾ നിറഞ്ഞുകവിഞ്ഞിരുന്നു. വൈകുന്നേരം 4.30ഒാടെ അൽെഎൻ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൊലീസ് തിരിച്ചുവിട്ടു. അൽെഎൻ ഗവർണർ മുഖ്യാതിഥിയായി പെങ്കടുത്തു. യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങൾ കൂറ്റൻ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നു. ദേശഭക്തി പ്രതിഫലിപ്പിക്കുന്ന സംഗീതാവിഷ്കാരവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
