സ്വദേശിവത്കരണ പാതയില്‍ യൂനിയൻ കോപ്; ഉന്നത പദവികളില്‍ 72 ശതമാനവും സ്വദേശികള്‍
text_fieldsദുബൈ: യൂനിയന്‍കോപ് ദുബൈയിലെ തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും സെൻററുകളിലും മാളുകളിലും സ്വദേശിവത്കരണം വർധിപ്പിക്കും. എല്ലാ രംഗങ്ങളിലും സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനാണ് ഏറ്റവും വലിയ മുന്‍ഗണനയെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെൻറ നിര്‍ദേശം ഫലപ്രാപ്തിയിലെത്തിക്കാനായി സ്വദേശികളായ ഏറ്റവും മികച്ച ജീവനക്കാരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണ് യൂനിയന്കോപിെൻറ ലക്ഷ്യം. നിലവിൽ ഉന്നത പദവികളില്‍ സ്വദേശിവത്കരണ നിരക്ക് 72 ശതമാനത്തിലെത്തിയിട്ടുണ്ട്. രാജ്യ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പിന്തുടർന്ന് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വദേശിവത്കരണ രംഗത്ത് യൂനിയന്‍കോപ് വലിയ പുരോഗതിയാണ് നേടിയതെന്ന് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. യൂനിയൻ കോപിന് കീഴില്‍ 453 സ്വദേശികളാണ് ജോലി ചെയ്യുന്നതെന്നും സി.ഇ.ഒ വ്യക്തമാക്കി.
സ്വദേശിവത്കരണം നടപ്പാക്കാനുള്ള ഏറ്റവും നല്ല വഴി നിര്‍ണായകമായ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഷ്യര്‍, ട്രഷറര്‍, കസ്റ്റമര്‍ സര്‍വിസ് കോഓഡിനേറ്റര്‍, കണ്‍സ്യൂമര്‍ ഹാപ്പിനസ് സര്‍വിസ് എന്നിങ്ങനെയുള്ള മേഖലകളിലും സ്വദേശികള്‍ക്ക് അവസരമൊരുക്കുമെന്നും ഓപണ്‍ ഡേ റിക്രൂട്ട്മെൻറ്, ഹൈസ്കൂള്‍ ഡിപ്ലോമയും ബിരുദവുമുള്ള സ്വദേശികളുടെ എണ്ണം വർധിപ്പിക്കുക വഴി സ്വദേശിവത്കരണ തോത് കൂട്ടുക എന്നിവ നടപ്പിലാക്കിയതായും സ്വദേശികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജോലികള്‍ക്ക് ആവശ്യമായ നൈപ്യുണ്യം വളര്‍ത്തിയെടുക്കാന്‍ സ്വദേശികളായ തൊഴില്‍ അന്വേഷകര്‍ തയാറാവണമെന്ന് അല്‍ ഫലാസി പറഞ്ഞു. ആത്മവിശ്വാസം വളര്‍ത്തിയെടുത്ത് രാജ്യത്തിെൻറ പേര് ഉന്നതങ്ങളിലെത്തിക്കണമെന്നും സ്വകാര്യ മേഖലയിലെ കമ്പനികള്‍ സ്വദേശിവത്കരണ രംഗത്ത് മത്സരബുദ്ധിയോടെ സ്വദേശികള്‍ക്ക് ജോലി അവസരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

