Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓരോ ഉപയോഗ ശേഷവും...

ഓരോ ഉപയോഗ ശേഷവും യൂനിയൻ കോപ്പിൽ ട്രോളികൾ അണുമുക്​തമാക്കും

text_fields
bookmark_border
ഓരോ ഉപയോഗ ശേഷവും യൂനിയൻ കോപ്പിൽ ട്രോളികൾ അണുമുക്​തമാക്കും
cancel

ദുബൈ: കൊറോണ ​ൈവറസി​​െൻറ ആശങ്കകൾ നിലനിൽക്കെ ഉപഭോക്​താക്കളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുവാൻ ട്രേ ാളികൾ അണുവിമുക്​തമാക്കുന്നത്​ കൂടുതൽ കാര്യക്ഷമമാക്കി യൂനിയൻ കോപ്പ്​. നേരത്തേ തന്നെ ഷോപ്പിങ്​ ട്രോളികളും ബാസ്​കറ്റുകളും വെള്ളവും സോപ്പും ഉപയോഗിച്ച്​ കഴുകിയും അണുമുക്​തമാക്കിയാണ്​ നൽകിവരുന്നതെന്നും കോവിഡ്​ ഭീ തി പടർന്നതോടെ അത്​ കൂടുതൽ ഉൗർജിതവും നിരന്തരവുമാക്കിയെന്നും യൂനിയൻ കോപ്പ്​ ഹാപ്പിനസ്​ ആൻറ്​ മാർക്കറ്റിങ്​ വിഭാഗം ഡയറക്​ടർ ഡോ. സുഹൈൽ അൽ ബസ്​തക്കി അറിയിച്ചു.
ഷോപ്പിങ്​ കൂടകളുടെ പിടികൾ ഒാരോ തവണത്തെ ഉപയോഗത്തിനു ശേഷം അണുമുക്​തമാക്ക​​ുന്നതിനും പ്രത്യേക ജീവനക്കാരെ നി​േയാഗിച്ചിട്ടുണ്ട്​. എല്ലാ ശാഖകളിലും ഉപഭോക്​താക്കളുടെ സൗജന്യ ഉപയോഗത്തിനായി സാനിറ്റൈസേഷൻ ​േപാഡുകൾ വ്യാപകമായി സ്​ഥാപിച്ചിട്ടുണ്ട്​. മുൻകരുതൽ എന്ന രീതിയിൽ എല്ലാവിധ ശുചീകരണ പ്രവർത്തനങ്ങളും ഉൗർജിതമാക്കിയിട്ടുണ്ട്​.

അന്താരാഷ്​ട്ര നിലവാരത്തിലുള്ള അതി നൂതനമായ പൊതുജനാരോഗ്യ ^സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ നടപടികളാണ്​ എല്ലാ ശാഖകളിലും സ്വീകരിച്ചുവരുന്നത്​. ജീവനക്കാരും അണുമുക്​തി വരുത്തിയും ഉയർന്ന വ്യക്​തിശുചിത്വം പാലിച്ചുമാണ്​ സേവനം നൽകുന്നത്​. കൊറോണ ​ൈവറസ്​ വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകൾ പരിശീലിപ്പിക്കുവാനും പങ്കുവെക്കുവാനുമായി ജീവനക്കാർക്ക്​ ശിൽപശാലകളും ഒരുക്കുന്നുണ്ടെന്ന്​ ഡോ. അൽ ബസ്​തക്കി അറിയിച്ചു.

Show Full Article
TAGS:union coop covid 19dubaimalayalam news
News Summary - union coop will sanitize trolly
Next Story