ഒാൺലൈൻ വഴി യൂനിയൻ കോപ്പ് ജനറൽ അസംബ്ലി ഒാഹരി ഉടമകൾക്ക് 24 ശതമാനം ലാഭവിഹിതം
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി ഉടമകള്‍ക്ക് 24 ശതമാനം ഡിവിഡൻറ് വിതരണം ചെയ്തു. ഷെയര്‍ഹോള്‍ഡര്‍ പര്‍ച്ചേയ്സുകള്‍ക്കുള്ള ആറ് ശതമാനം റിട്ടേണിന് പുറമെയാണിത്. യൂണിയന്‍ കോപിെൻറ 38-ാമത് ജനറല്‍ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍സംവിധാനങ്ങളുപയോഗിച്ചായിരുന്നു ഇക്കുറി യോഗത്തിലെ പങ്കാളിത്തവും വോട്ടെടുപ്പും. 479.02 മില്യന്‍ ദിര്‍ഹമിെൻറ ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്‍മ അല്‍ ശംസി പറഞ്ഞു.
ആകെ ലാഭത്തിെൻറ 93.4 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 512.88 മില്യന്‍ ദിര്‍ഹം ലാഭമാണ് യൂണിയന്‍ കോപ് നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം അധികമാണിത്. സാമ്പത്തിക വെല്ലുവിളികളും വിപണിയില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരവും അതിജീവിച്ചും മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 10 ശതമാനത്തോളമുള്ള വിലക്കുറവും തമായാസ് കാര്‍ഡ് ഓഫറുകള്‍ വഴിയുള്ള ആറ് ശതമാനം വിലക്കിഴിവും നൽകിയ ശേഷവും യൂണിയന്‍ കോപ്പിന് മികച്ച ലാഭം നിലനിർത്താനായെന്ന് അദ്ദേഹം പറഞ്ഞു. ഓഹരികളുടെ ലാഭസാധ്യത നിലനിര്‍ത്തുന്നതിനും അവയുടെ വിപണി മൂല്യം ശക്തമാക്കുന്നതിനുമായി ഇത്തവണ ബോണസ് ഓഹരികള്‍ നല്‍കേണ്ടതില്ലെന്ന് ജനറല്‍ അസംബ്ലി തീരുമാനിച്ചതായി അല്‍ ശംസി വ്യക്തമാക്കി.
ഓഹരി ഉടമകളുടെ താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതിനും സ്ഥാപനത്തിെൻറ പ്രവർത്തന മുന്നേറ്റത്തിന് ഓഹരികളുടെ വിപണി മൂല്യത്തിലുള്ള സ്വാധീനം കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനം. .2.297 ബില്യന്‍ ദിര്‍ഹമിെൻറ വില്‍പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂണിയന്‍ കോപ് നടത്തിയതെന്ന് അല്‍ശംസി പറഞ്ഞു. മൊത്ത വരുമാനം 2.349 ബില്യൺ. ചിലവ് 2.4 ശതമാനം കുറഞ്ഞു. 35,112 ഓഹരി ഉടമകളാണ് ഇപ്പോള്‍ യൂണിയന്‍ കോപിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനത്തിെൻറ വർധനവാണിത്.
സാമൂഹിക സേവനത്തിനായി 34.93 മില്യന്‍ ദിര്‍ഹമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂണിയന്‍ കോപ് ചിലവിട്ടത്. സാമൂഹിക സേവന പ്രവൃത്തികളില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന സ്ഥാപനത്തിെൻറ നയപ്രകാരമാണിത്. സ്വദേശിവത്കരണത്തിൽ മുൻവർഷത്തേക്കാൾ 31 ശതമാനം വർധവുണ്ട്. നിലവില്‍ 423 സ്വദേശി ജീവനക്കാരാണ് യൂണിയന്‍ കോപിലുള്ളത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയസ്വദേശിവത്കരണ നിരക്കുകളിലൊന്നാണിതെന്നും അൽ ശംസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
