യൂനിയന്‍ കോപ് പെരുന്നാള്‍ ഓഫർ 19വരെ
text_fieldsദുബൈ: പെരുന്നാളിനോടനുബന്ധിച്ച് യൂനിയൻ കോപ് ഏർപ്പെടുത്തിയ ഓഫറുകൾ മേയ് 19വരെ നീളുമെന്ന് ഹാപ്പിനസ്‍ ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. നിരവധി ഭക്ഷ്യ - ഭക്ഷ്യേതര ഉൽപന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് ലഭിക്കും.
കോസ്‍മെറ്റിക്സ്, ബ്രാൻഡഡ് പെര്‍ഫ്യൂംസ്, പരമ്പരാഗത അറബി ശൈലിയിലുള്ള വസ്‍ത്രങ്ങള്‍, കിച്ചൺവെയര്‍, ടോയ്‍സ്, ചെരിപ്പുകള്‍, വസ്‍ത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ 75 ശതമാനം വിലക്കുറവുണ്ട്. ഫേസ്‍ മാസ്‍കുകള്‍ ഉള്‍പ്പെടെ കോവിഡ് കാലത്തെ അവശ്യസാധനങ്ങള്‍ക്കും വിലക്കുറവുണ്ട്. ഷോപ്പിങ് കൂടുതല്‍ സൗകര്യപ്രദമാക്കാൻ യൂനിയൻ കോപിെൻറ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഡോ. അല്‍ ബസ്‍തകി പറഞ്ഞു.
ഒരു കോടി ദിര്‍ഹമാണ് വിലക്കുറവുകള്‍ക്കായി യൂനിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. ഓഫര്‍ സമയത്ത് കൂടുതല്‍ ഉപഭോക്താക്കള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സുരക്ഷാമുന്‍കരുതലുകളും പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി യൂനിയന്‍ കോപ് ഔട്ട്‍ലെറ്റുകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ബസ്‍തകി പറഞ്ഞു.
പെരുന്നാള്‍ അവധിക്കാലത്ത് ഫ്രഷ് ഫ്രൂട്സ് ബാസ്‍കറ്റുകളും മികച്ച വിലയില്‍ യൂനിയന്‍ കോപ് ലഭ്യമാക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ വലുപ്പങ്ങളിലുള്ള ഫ്രൂട്സ് ബാസ്‍കറ്റുകളായിരിക്കും തയാറാക്കുന്നത്. സ്‍മാര്‍ട്ട് വെബ് സ്റ്റോറിലൂടെ ബാസ്‍കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനും അവ സ്റ്റോറുകളില്നിന്ന് ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്. സൗജന്യ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.