യൂനിയൻ കോപ്പ് ഇലക്ട്രോണിക് ഒാഹരി ഇടപാടിന് മികച്ച മുന്നേറ്റം
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സംരംഭമായ യൂനിയൻ കോപ്പിെൻറ ഇലക്ട്രോണിക് ഷെയർ ട്രേഡിങ് മി കച്ച വിജയം. മെയ് 22 മുതൽ നവംബർ ആദ്യവാരം വരെ അഞ്ചു മാസ കാലയളവിൽ 204 ദശലക്ഷം ദിർഹം മൂല്യമുള്ള 5760 ഇടപാടുകളാണ് ഒാൺലൈൻ മുഖേനെ നടന്നത്.
ഒാഹരി ഉടമകൾക്ക് യാതൊരു സങ്കീർണതയും കാലതാമസവും ഇല്ലാതെ സുരക്ഷിതമായി ട്രേഡിങ് നടത്താൻ ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്വാതന്ത്ര്യമൊരുക്കുന്നതായി യൂനിയൻ കോപ്പ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ശംസി പറഞ്ഞു. 32,155 ഒാഹരി ഇടപാടുകളാണ് ശരാശി നടക്കുന്നത്. ഇലക്ട്രോണിക് ട്രേഡിങിന് 4133പേരാണ് രജിസ്റ്റർ ചെയ്തത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു മണി വരെ തത്സമയ വിൽപന നടത്തുവാൻ ഇൻസ്റ്റൻറ് ഇലക്ട്രോണിക് ട്രേഡിങ് വഴി സൗകര്യമൊരുങ്ങുമെന്ന് അൽ ശംസി വ്യക്തമാക്കി. ദിവസേന 20,000 വരെ ഒാഹരികൾ വിൽക്കുവാൻ സാധിക്കും. വാങ്ങുന്ന ഒാഹരികൾക്ക് പരിധിയില്ല. കുറഞ്ഞത് 100 ഒാഹരികൾ വാങ്ങണം എന്ന നിബന്ധന 50 ആക്കി കുറച്ചതായും അതു വഴി എല്ലാ യു.എ.ഇ പൗരൻമാർക്കും സുപ്രധാനമായ ഇൗ സംരംഭത്തിൽ ഒാഹരി ഉടമകളാവാൻ അവസരം ലഭിക്കുമെന്നും യൂനിയൻ കോപ്പ് ചെയർമാൻ കൂട്ടിച്ചേർത്തു.