Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ന്ദ്ര ബ​ജ​റ്റ്...

കേ​ന്ദ്ര ബ​ജ​റ്റ് ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള രൂ​പ​രേ​ഖ -ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

text_fields
bookmark_border
കേ​ന്ദ്ര ബ​ജ​റ്റ് ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള രൂ​പ​രേ​ഖ -ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍
cancel
camera_alt

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

Listen to this Article

ദു​ബൈ: ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്കാ​യി ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രു രൂ​പ​രേ​ഖ​യാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍. ന​വീ​ക​ര​ണം, ല​ഭ്യ​ത, ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​ത എ​ന്നി​വ ഇ​തി​ലൂ​ടെ ഒ​രു​മി​ച്ച് സാ​ധ്യ​മാ​കും. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് 10,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി​ക്കൊ​ണ്ടു​ള്ള ‘ബ​യോ​ഫാ​ർ​മ ശ​ക്തി’ പ​ദ്ധ​തി, ഗ​വേ​ഷ​ണം, ഉ​ൽ​പാ​ദ​നം, നി​യ​ന്ത്ര​ണ ശേ​ഷി എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്ത് അ​ത്യാ​ധു​നി​ക​വും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള​തു​മാ​യ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ സാ​ധ്യ​മാ​കും. 17 ഗു​രു​ത​ര കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി​യ​ത് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ക​യും കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ക്കു​ക​യും ചെ​യ്യു​ന്ന നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണ്.​

ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ബ​ജ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള പ്രാ​ധാ​ന്യം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ജി​ല്ല ആ​ശു​പ​ത്രി​ക​ളു​ടെ ശേ​ഷി 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും, ഉ​ത്ത​രേ​ന്ത്യ​യി​ലെ നിം​ഹാ​ൻ​സ് 2.0, മൂ​ന്ന് പു​തി​യ എ​യിം​സ് തു​ട​ങ്ങി​യ​വ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളി​ലും പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കും -ആ​സാ​ദ് മൂ​പ്പ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ​മേ​ഖ​ല​യെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ്ര​ധാ​ന സ്രോ​ത​സ്സാ​യാ​ണ് ബ​ജ​റ്റ് കാ​ണു​ന്ന​തെ​ന്നും ഒ​രു ല​ക്ഷം അ​ലൈ​ഡ് ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ന​ലു​ക​ളെ​യും ഒ​ന്ന​ര ല​ക്ഷം കെ​യ​ർ ഗി​വ​ർ​മാ​രെ​യും വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​നം ഈ ​രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union Budget is a long-term vision - Dr. Azad Moopan
Next Story