യു.എ.ഇയുടെ ശക്തി വിളിച്ചോതി സൈനിക പ്രദര്‍ശനം
text_fieldsഅജ്മാന് : യു.എ.ഇയുടെ സൈനിക ശക്തി വിളിച്ചോതുന്ന പ്രദര്‍ശനം അജ്മാന് അല്‍ സോറയില്‍ അര ങ്ങേറി. രാജ്യത്തിന്റെ പ്രതിരോധ സേനയുടെ ശേഷി വെളിപ്പെടുത്തുന്നതിന് യൂനിയന്‍ ഫോര്‍ ട്ട്നസ് എന്ന പേരില്‍ നടക്കുന്ന അഞ്ചാമത് പ്രദര്‍ശനമാണ് അജ്മാനില്‍ അരങ്ങേറിയത്. പ ്രകടനം വീക്ഷിക്കാന്‍ അല്‍ സോറ തീരത്ത് പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരുടെ അസാമാന്യ പ്രകടനങ്ങള്‍ അരങ്ങേറിയപ്പോള്‍ കാഴ്ചക്കാരായ ജനം ആശ്ചര്യം പൂണ്ടു. യു.എ.ഇ സായുധ സേനയിലെ കരസേന, വായുസേന, നാവിക, അർദ്ധസൈനിക വിഭാഗങ്ങൾ, പ്രസിഡൻഷ്യൽ ഗാർഡ് എന്നിവയുൾപ്പെടെ പ്രകടനത്തിൽ പങ്കെടുത്തു.
ഹെലികോപ്ടറുകൾ, ജെറ്റുകൾ, ദ്രുത ആക്രമണ ബോട്ടുകൾ, കവചിതരായ പട്ടാളക്കാർ, ടാങ്കുകൾ, പോലീസുകാർ തുടങ്ങിയവയുൾപ്പടെയുള്ളവര് അണിനിരന്നു. പ്രധാന വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ഭീകരാക്രമണം നേരിടുന്നതും പരിക്കേറ്റവരുടെയും സാധാരണക്കാരെയും ഒഴിപ്പിക്കാനായി എത്തുന്ന സൈന്യത്തിന് നേരെ നടക്കുന്ന ബോംബാക്രമണവും അത് നേരിടുന്ന വിധവും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കര നാവിക അക്രമങ്ങളെ ചെറുക്കുന്നതിന് സജ്ജരായ സൈനികരുടെ നീക്കങ്ങള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നീക്കങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ മികച്ച് നിന്നു.
മാര്‍ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന പ്രദര്‍ശനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പ്രദര്‍ശനം വീക്ഷിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവരടക്കം നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഇത്തരം സൈനിക പ്രകടനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ അബൂദബിയിലും ഷാര്‍ജയിലും അല്‍ ഐനിലും ഫുജൈറയിലും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
