ഗൾഫിൽ ഇനി കെട്ടിടനിർമാണത്തിന് ഏകീകൃത കോഡ്
text_fieldsജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കെട്ടിടനിർമാണങ്ങൾക്ക് ഏകീകൃത പൊതുവ്യവസ്ഥയാണുണ്ടാവുക. ജി.സി.സി രാജ്യങ്ങളിലെ മുനിസിപ്പൽ മന്ത്രിമാരുടെ റിയാദിൽ നടന്ന 25ാമത് യോഗത്തിലാണ് ഏകീകൃത ഗൾഫ് ബിൽഡിങ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്. സൗദി മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന നിർമാണ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കു പുറമെ ജി.സി.സി ജനറൽ സെക്രട്ടറി ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫും പങ്കെടുത്തു. സംയുക്ത ഗൾഫ് മുനിസിപ്പൽ പ്രവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനും ജി.സി.സി രാഷ്ട്രങ്ങളിലെ നേതാക്കളുടെ പിന്തുണയെ യോഗം പ്രശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
