Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗള്‍ഫ് രാജ്യങ്ങള്‍...

ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ ഏകീകൃത ടൂറിസ്റ്റ് വിസ

text_fields
bookmark_border
അ​ബ്ദു​ല്ല ബി​ന്‍ തൗ​ഖ് അ​ൽ മ​ർ​റി
cancel
camera_alt

അ​ബ്ദു​ല്ല ബി​ന്‍ തൗ​ഖ് അ​ൽ മ​ർ​റി

ദു​ബൈ: സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ജി.​സി.​സി​യി​ലെ ആ​റു ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വി​സ ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന ഫ്യൂ​ച്ച​ര്‍ ഹോ​സ്പി​റ്റാ​ലി​റ്റി ഉ​ച്ച​കോ​ടി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഒ​റ്റ വി​സ​കൊ​ണ്ട് ടൂ​റി​സ്റ്റു​ക​ള്‍ക്ക് ആ​റു ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് യു.​എ.​ഇ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ന്‍ തൗ​ഖ് അ​ൽ മ​ർ​റി അ​റി​യി​ച്ചു.

ടൂ​റി​സം മേ​ഖ​ല​യി​ല്‍ സൗ​ദി അ​റേ​ബ്യ​ക്കു​ണ്ടാ​യ കു​തി​പ്പ് ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍ച്ച​യാ​യി. ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പു​തി​യ ടൂ​റി​സ്റ്റ് വി​സ പ്ര​കാ​രം പ്ര​വാ​സി​ക​ള്‍ക്കും സ്വ​ദേ​ശി​ക​ള്‍ക്കും സ്വ​ത​ന്ത്ര​മാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്താ​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സൗ​ദി​ക്ക് പു​റ​മെ യു.​എ.​ഇ, ബ​ഹ്‌​റൈ​ന്‍, ഒ​മാ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍ രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​വി​സ​യു​ടെ പ​രി​ധി​യി​ല്‍ വ​രി​ക. വി​സ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ട്രാ​ന്‍സി​റ്റ് വി​സ ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ പു​തി​യ തീ​രു​മാ​നം ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaTouristCountryVisitingGulfUnified
News Summary - Unified tourist visa for visiting Gulf countries
Next Story