Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ ക​മ്പ​നി...

ദു​ബൈ​യി​ൽ ക​മ്പ​നി ര​ജി​സ്​​ട്രേ​ഷ​ന്​ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം

text_fields
bookmark_border
ശൈ​ഖ്​ മു​ഹ​മ്മ​ദ്​  ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​

ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: നി​ക്ഷേ​പ​ക​ർ​ക്ക്​​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം രൂ​പ​വ​ത്​​ക​രി​ച്ച്​ ദു​ബൈ സ​ർ​ക്കാ​ർ.

ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

നി​ല​വി​ൽ ദു​ബൈ​യി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ഇ​ക്ക​ണോ​മി​ക്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്, ടൂ​റി​സം വ​കു​പ്പ്, ഫ്രീ​സോ​ൺ, സ്​​പെ​ഷ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ സോ​ൺ അ​തോ​റി​റ്റി​ക​ൾ, ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ (ഡി.​ഐ.​എ​ഫ്.​സി), മ​റ്റ്​ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ന്​ കീ​ഴി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യം.

വി​വി​ധ ഡി​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ലൈ​സ​ൻ​സു​ക​ൾ നേ​ടു​ന്ന​തി​നും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി മി​ക​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​ണ്​ രൂ​പ​വ​ത്​​ക​രി​ക്കു​ക. ഇ​തു​വ​ഴി നി​ക്ഷേ​പ​ക​ർ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ദു​ബൈ​യി​ലെ എ​ല്ലാ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​യ​മം ബാ​ധ​ക​മാ​ണ്. ദു​ബൈ​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലും സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കും.

നി​ക്ഷേ​പ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ബി​സി​ന​സ് സം​രം​ഭ​ക​ർ​ക്ക്​ ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ സാ​ധി​ക്കും. ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന ഡി​പ്പാ​ർ​ട്​​മെ​ന്‍റു​ക​ൾ​ക്കും മ​റ്റ്​ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ സം​യോ​ജി​ത ഇ​ല​ക്ട്രോ​ണി​ക്​ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ഇ​ര​ട്ടി​പ്പും ഇ​ല്ലാ​താ​കും.

മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ടു​ന്ന ദു​ബൈ ഇ​ക്ക​ണോ​മി​ക്​ അ​ജ​ണ്ട​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ പു​തി​യ നി​യ​മം.

ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സും പെ​ർ​മി​റ്റും​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsCompany RegistrationDigital Platform
News Summary - Unified Digital Platform for Company Registration in Dubai
Next Story