മലയാളിയുടെ കഥാസമാഹാരത്തിന് യുനെസ്കോയുടെ അനുമോദനം
text_fieldsഎം.ഒ. രഘുനാഥിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു
അജ്മാന്: യുനെസ്കോയുടെ അനുമോദനം നേടി മലയാളിയുടെ കഥാസമാഹാരം. 60 രാജ്യങ്ങളിൽനിന്നുള്ള 66 കുട്ടികളുടെ കഥകൾ സമാഹരിച്ച് പുറത്തിറക്കിയ എം.ഒ. രഘുനാഥിന്റെ ‘വി സ്പേഴ്സ് ഓഫ് വാണ്ടർ ലസ്റ്റി’ന് ആണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുനെസ്കോയുടെയും അനുമോദനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഇംഗ്ലീഷിലുള്ള പുസ്തകം പ്രകാശനം ചെയ്തിരുന്നു. ആദ്യമായാണ് ലോകത്തിലെ 60 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ കഥകൾ ഒന്നിച്ച് സമാഹരിച്ച് പുറത്തിറങ്ങുന്നത്.
അതതു രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന കഥകളാണ് ഇതെന്നതും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ലോകത്തെമ്പാടുമുള്ള സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതിനും ഹൃദയങ്ങളെ ചേർത്തുനിർത്തിയുള്ള കഥപറച്ചിലിനുള്ള ശക്തിയും ഈ പുസ്തകത്തിലൂടെ വിളിച്ചോതുന്നു. പൂർണമായും വിദ്യാർഥികൾതന്നെ ചെയ്ത കവർ ഡിസൈനും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും ജെംസ് അക്കാദമിയിലെ ലൈബ്രേറിയനുമായ എം.ഒ. രഘുനാഥ് കണ്ണൂർ സ്വദേശിയാണ്. നിരവധി അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധമവതരിപ്പിക്കുകയും വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചതിലൂടെ ലഭിച്ച ബന്ധങ്ങൾ പ്രയോജനപ്പെടുത്തിയാണ് 60 രാജ്യങ്ങളിലെ കുട്ടികളെക്കൊണ്ട് കഥയെഴുതിപ്പിച്ച് ഒറ്റ പുസ്തകത്തിലൂടെ പുറത്തിറക്കിയതെന്ന് എം.ഒ. രഘുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

