ബുദ്ധികൊണ്ട് മതങ്ങളുടെ ആദർശത്തെ മനസ്സിലാക്കുക -അബ്ദുസ്സലാം മോങ്ങം
text_fieldsഅൽ ഖൂസ് അൽ മനാർ ഈദ്ഗാഹിൽ പെരുന്നാൾ ഖുതുബ
നിർവഹിക്കുന്ന അബ്ദുസ്സലാം മോങ്ങം
ദുബൈ: മതങ്ങളെ തമ്മിൽ അടുപ്പിച്ച് വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിച്ചേൽപിക്കാൻ ശ്രമിക്കുക എന്നതാണ് വർത്തമാനകാല രീതിയെന്നും ഇത് ഇസ്ലാമിന് അന്യമാണെന്നും മൗലവി അബ്ദുസ്സലാം മോങ്ങം അഭിപ്രായപ്പെട്ടു.അൽ ഖൂസ് അൽ മനാർ ഈദ്ഗാഹിൽ വിശ്വാസികൾക്ക് ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.സെമിറ്റിക് മതങ്ങൾ എന്നറിയപ്പെടുന്ന ഇസ്ലാം, ക്രിസ്ത്യൻ, ജൂത മതങ്ങളുടെ പാരമ്പര്യം ചേർത്തുവെക്കുന്നതാണ് ഇബ്രാഹീമി മതം, ആ പ്രവാചകന്റെ പാരമ്പര്യം സ്വീകരിക്കാൻ അല്ലാഹു അന്ത്യ പ്രവാചകനോട് ആവശ്യപ്പെട്ടു.
ത്യാഗവും സമർപ്പണവുമാണ് ഇബ്രാഹീം നബിയുടെ മുഖമുദ്ര. മനുഷ്യചരിത്രത്തിൽ വളരെ പ്രധാനപൂർവം അടയാളപ്പെടുത്തപ്പെട്ട ഒരുകാലഘട്ടമാണ് ഇബ്രാഹീം നബിയുടെ കാലഘട്ടം.
അതിന് ശേഷമുള്ള മനുഷ്യ ചരിത്രവും ത്യാഗവുമെല്ലാം ഇബ്രാഹീമുമായി ബന്ധപ്പെട്ടതാണ് സംശുദ്ധവും സമഗ്രവുമായ ഏകദൈവ വിശ്വാസമാണ് അതിന്റെ അകക്കാമ്പ്, പുത്രൻ ഇസ്മായിലും പത്നി ഹാജറയിലും അത് ദർശിക്കാൻ സാധിക്കും. സമാധാനം, നിർഭയത്വവും ദാരിദ്ര്യത്തിൽനിന്നുള്ള മോചനവുമാണ് ഇബ്രാഹീം നബിയുടെ ജീവിതചരിത്രം എന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

