Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅണ്ടർ 19 ലോകകപ്പ്:...

അണ്ടർ 19 ലോകകപ്പ്: അലിഷാന്‍റെ ചിറകിലേറി യു.എ.ഇയുടെ കുതിപ്പ്​

text_fields
bookmark_border
അണ്ടർ 19 ലോകകപ്പ്: അലിഷാന്‍റെ ചിറകിലേറി യു.എ.ഇയുടെ കുതിപ്പ്​
cancel
camera_alt

യു.​എ.​ഇ അ​ണ്ട​ർ 19 ടീം ​കി​രീ​ട​വു​മാ​യി

ദു​ബൈ: വെ​സ്റ്റി​ൻ​ഡീ​സി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ മ​ല​യാ​ളി താ​രം അ​ലി​ഷാ​ൻ ഷ​റ​ഫു​വി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൽ യു.​എ.​ഇ ടീ​മി​ന്​ കു​തി​പ്പ്. എ​ലൈ​റ്റ്​ റൗ​ണ്ടി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും ​പ്ലേ​റ്റ്​ റൗ​ണ്ടി​ൽ യു.​എ.​ഇ അ​ണ്ട​ർ 19 ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ആ​തി​ഥേ​യ​രാ​യ വെ​സ്റ്റി​ൻ​ഡീ​സി​നെ സെ​മി​യി​ലും അ​യ​ർ​​ല​ൻ​ഡി​നെ ഫൈ​ന​ലി​ലും തോ​ൽ​പി​ച്ചാ​ണ്​ യു.​എ.​ഇ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടു​ത്ത ലോ​ക​ക​പ്പി​ൽ യോ​ഗ്യ​ത റൗ​ണ്ട്​ ക​ളി​ക്കാ​തെ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടാ​നും യു.​എ.​ഇ​ക്ക്​​ ക​ഴി​ഞ്ഞു.

എ​ലൈ​റ്റി​ലെ മൂ​ന്ന്​ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​ക്കെ​തി​രെ മാ​ത്ര​മാ​ണ്​ യു.​എ.​ഇ​ക്ക്​ ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇം​ഗ്ല​ണ്ട്, ബം​ഗ്ലാ​ദേ​ശ്​ ടീ​മു​ക​ൾ​ക്കെ​തി​രെ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ യു.​എ.​ഇ പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ൽ, മി​ക​ച്ച പ​ത്ത്​ ടീ​മു​ക​ൾ​ക്കാ​യി ന​ട​ക്കു​ന്ന ​പ്ലേ​റ്റ്​ റൗ​ണ്ടി​ൽ ​യു.​എ.​ഇ മി​ക​വു​റ്റ പ്ര​ക​ട​നം ന​ട​ത്തി. ഉ​ഗാ​ണ്ട​യെ തോ​ൽ​പി​ച്ച്​ സെ​മി​യി​ലെ​ത്തി​യ യു.​എ.​ഇ​യു​ടെ എ​തി​രാ​ളി​ക​ൾ ആ​തി​ഥേ​യ​രും ക​രു​ത്ത​രു​മാ​യ വെ​സ്റ്റി​ൻ​ഡീ​സാ​യി​രു​ന്നു. വി​ൻ​ഡീ​സി​നെ നി​ലം​പ​രി​ശാ​ക്കു​ന്ന ​പ്ര​ക​ട​നം ന​ട​ത്തി​യ യു.​എ.​ഇ 82 റ​ൺ​സി​നാ​ണ്​ ഇ​വ​രെ തോ​ൽ​പി​ച്ച​ത്. ഫൈ​ന​ലി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ അ​നാ​യാ​സ ജ​യ​വു​മാ​യാ​ണ്​ ക​പ്പു​യ​ർ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത്​ അ​യ​ർ​ല​ൻ​ഡി​നെ 122 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ അ​ലി​ഷാ​ന്‍റെ സം​ഘം 26 ഓ​വ​റി​ൽ ര​ണ്ട്​ വി​ക്ക​റ്റു​മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യ​ത്തി​ലെ​ത്തി. യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ അ​ണ്ട​ർ 19 ​​പ്ലേ​റ്റ്​ റൗ​ണ്ടി​ൽ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ടീ​മി​ലെ ഭൂ​രി​പ​ക്ഷം താ​ര​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under-19 World Cup
News Summary - Under-19 World Cup: UAE's leap through Alishan
Next Story