Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅണ്ടർ -19 ഏഷ്യ കപ്പ്​;...

അണ്ടർ -19 ഏഷ്യ കപ്പ്​; പാകിസ്താനെതിരെ യു.എ.ഇക്ക്​ ചരിത്രവിജയം

text_fields
bookmark_border
അണ്ടർ -19 ഏഷ്യ കപ്പ്​; പാകിസ്താനെതിരെ യു.എ.ഇക്ക്​ ചരിത്രവിജയം
cancel
camera_alt

പാ​കി​സ്താ​നെ​തി​രെ ച​രി​ത്ര​വി​ജ​യം നേ​ടി​യ യു.​എ.​ഇ ടീ​മി​ന്‍റെ ആ​ഹ്ലാ​ദം

ദു​ബൈ: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ക്രിക്കറ്റിൽ പാകി​സ്താ​നെ​തി​രെ ച​രി​ത്ര​വി​ജ​യ​വു​മാ​യി യു.​എ.​ഇ ഫൈ​ന​ലി​ൽ. വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ലെ ഐ.​സി.​സി ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ പാ​കി​സ്താ​നെ 11 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​​ യു.​എ.​ഇ ഫൈ​ന​ൽ ​ബെ​ർ​ത്ത്​ നേ​ടി​യ​ത്. ക്രിക്കറ്റ്

ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​താ​ദ്യ​മാ​യാ​ണ് യു.​എ.​ഇ​ അ​ണ്ട​ർ 19 ഏ​ഷ്യ​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ദ്യം ബാ​റ്റു ചെ​യ്ത ആ​തി​ഥേ​യ​ർ 49.3 ഓ​വ​റി​ൽ 193 റ​ൺ​സി​ന്​ ഓ​ൾ ഔ​ട്ടാ​യി​രു​ന്നു. ക്യാ​പ്​​റ്റ​ൻ അ​യാ​ൻ അ​ഫ്​​സ​ൽ ഖാ​ൻ (55), ഓ​പ​ണ​ർ ആ​ര്യ​ൻ​സ്​ ശ​ർ​മ (46), ഇ​താ​ൻ ഡി​സൂ​സ (37) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും യു.​എ.​ഇ​ക്ക്​ മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ചെ​റി​യ സ്​​കോ​ർ പി​ന്തു​ട​ർ​ന്ന പാ​കി​സ്താ​നും പി​ഴ​ച്ചു.​ 182 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ പാ​ക്​ ടീ​മി​ലെ എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശാ​ണ്​ യു.​എ.​ഇ​യു​ടെ എ​തി​രാ​ളി​ക​ൾ. സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ നാ​ലു വി​ക്ക​റ്റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiunder 19asia cup cricket
News Summary - Under-19 Asia Cup; Historic victory for UAE against Pakistan
Next Story