Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅണ്ടർ 19 ഏഷ്യ കപ്പ്​...

അണ്ടർ 19 ഏഷ്യ കപ്പ്​ ഇന്ന്​ മുതൽ; ആദ്യ മത്സരം 'ഇന്ത്യക്കാർ' തമ്മിൽ

text_fields
bookmark_border
അണ്ടർ 19 ഏഷ്യ കപ്പ്​ ഇന്ന്​ മുതൽ; ആദ്യ മത്സരം ഇന്ത്യക്കാർ തമ്മിൽ
cancel
camera_alt

യു.എ.ഇ നായകൻ അലിഷാൻ ഷറഫു, ഇന്ത്യൻ നായകൻ യാഷ്​ ധുൾ

ദുബൈ: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ന്​ ഇ​ന്നു​ ദു​ബൈ​യി​ൽ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും യു.​എ.​ഇ​യും ഏ​റ്റു​മു​ട്ടും. 15 അം​ഗ യു.​എ.​ഇ ടീ​മി​ലെ 13 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന​തി​നാ​ൽ ഫ​ല​ത്തി​ൽ ഇ​ന്ത്യ​ൻ പോ​രാ​ട്ട​ത്തി​നാ​ണ്​ ഇ​ന്ന്​ ക​ള​മൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ളി നാ​യ​ക​ൻ അ​ലി​ഷാ​ൻ ഷ​റ​ഫു​വി‍െൻറ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന യു.​എ.​ഇ​യും യാ​ഷ്​ ധു​ളി‍െൻറ കാ​പ്​​റ്റ​ൻ​സി​യി​ലി​റ​ങ്ങു​ന്ന ഇ​ന്ത്യ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ മു​ൻ​തൂ​ക്കം ഇ​ന്ത്യ​ക്കു​ത​ന്നെ​യാ​ണ്. ഐ.​സി.​സി അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 9.30ന്​ ​മ​ത്സ​രം ആ​രം​ഭി​ക്കും. മു​ൻ ഇ​ന്ത്യ​ൻ​താ​രം റോ​ബി​ൻ സി​ങ് പ​രി​ശീ​ല​ക​നാ​യ യു.​എ.​ഇ ടീ​മി​ൽ അ​ടി​മു​ടി ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന​താ​ണ്​ ഈ ​ടൂ​ർ​ണ​മെൻറി‍െൻറ പ്ര​ത്യേ​ക​ത. നാ​യ​ക​ൻ അ​ലി​ഷാ​ന്​ പു​റ​മെ ത​ല​ശ്ശേ​രി സ്വ​ദേ​ശി വി​നാ​യ​ക്​ വി​ജ​യ​രാ​ഘ​വ​നും ടീ​മി​ലു​ണ്ട്. പാ​തി​മ​ല​യാ​ളി​യാ​യ റോ​ണ​ക്​ പാ​നോ​ളി​യാ​ണ്​ ടീ​മി​ലെ മ​റ്റൊ​രു കേ​ര​ള സാ​ന്നി​ധ്യം.

നാ​യ​ക​നാ​യി അ​ലി​ഷാ​ൻ അ​ര​ങ്ങേ​റു​ന്ന​തും ഈ ​മ​ത്സ​ര​ത്തി​ലാ​ണ്. പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള അ​ലി ആ​മി​ർ ന​സീ​ർ, യു.​കെ താ​രം കെ​യ്​ സ്​​മി​ത്ത്​ എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ടീ​മി​ൽ ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത താ​ര​ങ്ങ​ൾ. ധ്രു​വ്​ പ​ര​ഷ​ർ, പു​ൻ​യ മെ​ഹ്​​റ, സ​യ്​​ല​സ്​ ജ​യ്​​ശ​ങ്ക​ർ, സൂ​ര്യ സ​തീ​ഷ്, ആ​തി​ഥ്യ ഷെ​ട്ടി, അ​യാ​ൻ ഖാ​ൻ, ആ​ര്യ​ൻ ശ​ർ​മ, ജാ​ഷ്​ ജി​യ്​​നാ​നി, നി​ല​ൻ​ഷ്​ കെ​ശ്വാ​നി, ശി​വ​ൽ ബാ​വ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ഇ​ന്ത്യ​യും യു.​എ.​ഇ​യും മു​മ്പ്​​ ര​ണ്ടു​ ത​വ​ണ ഏ​റ്റ​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ഫ്​​ഗാ​നി​സ്​​താ​ൻ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, കു​വൈ​ത്ത്, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളാ​ണ്​ ഏ​ഷ്യ ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന മ​റ്റു​ രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം ശ​നി​യാ​ഴ്​​ച പാ​കി​സ്​​താ​നെ​തി​രെ​യാ​ണ്. 27ന്​ ​അ​ഫ്​​ഗാ​നി​സ്​​താ​നെ​യും നേ​രി​ടും. ദു​ബൈ​ക്കു പു​റ​മെ ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUnder-19 Asia Cupfirst match between 'Indians'
News Summary - Under-19 Asia Cup from today; The first match was between 'Indians'
Next Story