Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനിയന്ത്രിത ഹാൻഡ്...

അനിയന്ത്രിത ഹാൻഡ് സാനിറ്റൈസർ ഉപയോഗം കുട്ടികൾക്ക് അപകടം

text_fields
bookmark_border
അനിയന്ത്രിത ഹാൻഡ് സാനിറ്റൈസർ ഉപയോഗം കുട്ടികൾക്ക് അപകടം
cancel

അബൂദബി: ഹാൻഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ കണ്ണിന്​ ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്​ധർ. കഴിഞ്ഞദിവസം നാല് വയസ്സുള്ള പെൺകുട്ടിയുടെ കണ്ണിൽ ഹാൻഡ് സാനി​റ്റൈസർ ജെൽ തെറിച്ച്​ സാരമായി പരിക്കേറ്റ സാഹചര്യത്തിലാണ്​ മുന്നറിയിപ്പ്​.

ഈ കുട്ടിയുടെ ചികിത്സ വിജയകരമായി പൂർത്തിയായി​. പൊതുസ്ഥലത്തെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെയാണ് കുട്ടിയുടെ കണ്ണിൽ ജെൽ തെറിച്ചത്. എല്ലാവരും സാനിറ്റൈസർ ഉപയോഗിക്കുന്നത് കണ്ട കുട്ടി ജെൽ ഡ്രോപ്പറി​െൻറ പെഡൽ അമർത്തിയപ്പോൾ സാനിറ്റൈസർ കണ്ണിൽ പതിക്കുകയായിരുന്നു. കടുത്ത വേദനയും കണ്ണ് തുറക്കാനുള്ള പ്രയാസവും അനുഭവപ്പെട്ടതിനെ തുടർന്ന് അബൂദബിയിലെ ക്ലിനിക്കിൽ എത്തിച്ചു. ഹാൻഡ് സാനിറ്റൈസറുകളിൽ ഉപയോഗിക്കുന്ന രാസവസ്​തുക്കളുടെ അപകടത്തെക്കുറിച്ച് മുതിർന്നവർ ഉൾപ്പെടെ പലർക്കും മതിയായ അറിവില്ലെന്നതാണ് യാഥാർഥ്യം. കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും ഉപയോഗിക്കുകയും അവ ലഭ്യമല്ലാത്തപ്പോൾ മാത്രം സാനിറ്റൈസറുകൾ ഉപയോഗിക്കുകയുമാണ് വേണ്ടത്.

ആൽക്കഹോളും ആൽക്കലൈൻ രാസവസ്​തുക്കളുമാണ് സാനിറ്റൈസ് ചെയ്യുന്ന ജെല്ലിൽ ചേർക്കുന്നത്. ഇതുമൂലം കുട്ടികളുടെ കണ്ണിന് പരിക്കുണ്ടാകുന്നത് കോവിഡി​െൻറ തുടക്കംമുതൽ ലോകമെമ്പാടും വർധിച്ചുവരുകയാണെന്ന് അബൂദബി ക്ലീവ്ലാൻറ്​ ക്ലിനിക്കിലെ ഐ ഇൻസ്​റ്റിറ്റ്യൂട്ടിലെ കൺസൽട്ടൻറ്​ ഫിസിഷ്യൻ ഡോ. ബ്രയാൻ ആംസ്‌ട്രോങ് ചൂണ്ടിക്കാട്ടി.

2019 ഏപ്രിൽ മുതൽ ആഗസ്​റ്റ്​ വരെ കാലയളവിൽ കുട്ടികളുടെ സാനിറ്റൈസർ ഉപയോഗംമൂലമുള്ള നേത്രരോഗപ്രശ്‌നം ഏഴുമടങ്ങ് വർധിച്ചെന്ന്​ ഫ്രഞ്ച് സെൻറർ ഫോർ വിഷൻ കൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട്. മിക്ക ഹാൻഡ് സാനിറ്റൈസറുകളിലും ആൽക്കഹോളി​െൻറ ഉയർന്നസാന്ദ്രത അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലായാൽ കോർണിയയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറും. സാനിറ്റൈസർ കണ്ണിൽ തെറിച്ചാൽ ധാരാളം വെള്ളം ഉപയോഗിച്ച് കണ്ണ് ഉടൻ കഴുകാൻ ഡോക്​ടർമാർ ശിപാർശ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabichildrenhand sanitizer
News Summary - Uncontrolled use of hand sanitizer is dangerous for children
Next Story