Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ട​ക്ക​ക്ക​ച്ച​വ​ടം...

പ​ട​ക്ക​ക്ക​ച്ച​വ​ടം അ​ന​ധി​കൃ​ത​മാ​യാ​ൽ പി​ടി​വീ​ഴും

text_fields
bookmark_border
fireworks
cancel

ദു​ബൈ: ഈ​ദു​ൽ​ ഫി​ത്​​ർ, വി​ഷു ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യി​ൽ പ​ട​ക്ക വി​പ​ണി​യും സ​ജീ​വ​മാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ന​ധി​കൃ​ത പ​ട​ക്ക​ക്ക​ച്ച​വ​ട​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​ണ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ. ലൈ​സ​ൻ​സി​​ല്ലാ​തെ പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്​ ല​ക്ഷം ദി​ർ​ഹം പി​ഴ​യും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ജ​യി​ൽ​ശി​ക്ഷ​യും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലൈ​സ​ൻ​സി​ല്ലാ​തെ പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി, രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന്​ പ​ട​ക്ക​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യെ​ല്ലാം ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.

ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന്, സ്​​ഫോ​ട​ക വ​സ്തു​ക്ക​ൾ, സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​പ​ക​ട​ക​ര​മാ​യ മ​റ്റു​ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2019ൽ ​പു​റ​ത്തി​റ​ക്കി​യ ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ലെ 54 അ​നു​ച്ഛേ​ദ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ചു​റ്റു​പാ​ടും വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളി​നി​യ​മ​ത്തെ കു​റി​ച്ച്​ ജ​ന​ങ്ങ​ളി​ൽ അ​​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം നി​യ​മ​പ​ര​മാ​യ ജീ​വി​തം ന​യി​ക്കാ​നു​ള്ള സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​കൂ​ടി​യാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworkseid
News Summary - Unauthorized shooting will result in arrest.
Next Story