ഉനൈസ് പാപ്പിനിശ്ശേരിയുടെ പ്രഭാഷണം നാളെ
text_fieldsദുബൈ: സമാഗതമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജരാക്കുന്നതിനായി ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ‘അഹ്ലൻ റമദാൻ 26’ പ്രോഗ്രാം ഫെബ്രുവരി 14 ശനിയാഴ്ച രാത്രി 8.15 മുതല്‍ ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കും.
പ്രഗല്ഭ യുവവാഗ്മിയും പണ്ഡിതനുമായ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷത വഹിക്കും. പരിശുദ്ധ റമദാനുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്ക്കായുള്ള തുറന്ന ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.
ഖിസൈസ് മെട്രോ സ്റ്റേഷനില്‍നിന്നും ഷട്ടില്‍ സർവിസ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 263 3391, 055 840 2751.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

