Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യു​ടെ...

അ​ബൂ​ദ​ബി​യു​ടെ പ്ര​കൃ​തി​സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ള്‍ക്ക് യു.​എ​ന്‍ അം​ഗീ​കാ​രം

text_fields
bookmark_border
U.N. Recognizes Abu Dhabi
cancel
camera_alt

അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ സ​ലിം അ​ല്‍ ദാ​ഹി​രി യു.​എ​ൻ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

അ​ബൂ​ദ​ബി: വ​ന്യ​മൃ​ഗ​ങ്ങ​ളി​ലെ ദേ​ശാ​ട​ന ഇ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി​ക്ക് യു.​എ​ന്‍ പ​രി​സ്ഥി​തി പ​ദ്ധ​തി​യു​ടെ അം​ഗീ​കാ​രം. ഉ​സ്ബ​ക്കി​സ്താ​നി​ലെ സ​മ​ര്‍ക​ന്തി​ല്‍ ചേ​ര്‍ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ദേ​ശാ​ട​ന ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക​ണ്‍വെ​ന്‍ഷ​ന്റെ പ​തി​നാ​ലാം സ​മ്മേ​ള​ന​ത്തി​ലാ​ണ് (കോ​പ്14) അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി​ക്ക് ര​ണ്ട് ചാ​മ്പ്യ​ന്‍ പ്ല​സ് അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കി ആ​ദ​രി​ച്ച​ത്.

ആ​ഫ്രി​ക്ക, യൂറേഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും ക​ട​ല്‍പ്പ​ശു​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി കാ​ഴ്ച​വെ​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​ക്കും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മാ​ണ് അം​ഗീ​കാ​രം. അ​ഭി​മാ​ന​ക​ര​മാ​യ ഈ ​നി​മി​ഷ​ത്തി​ല്‍ യു.​എ.​ഇ​യു​ടെ സ്ഥാ​പ​ക പി​താ​വ് ശൈ​ഖ് സാ​യി​ദി​ന്റെ ദീ​ര്‍ഘ​ദൃ​ഷ്ടി​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്ന് അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി​യ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ സ​ലിം അ​ല്‍ ദാ​ഹി​രി പ​റ​ഞ്ഞു.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നും അ​ല്‍ ദ​ഫ്​​റ മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യും അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി​യു​ടെ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ എ​ന്നി​വ​ര്‍ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും മാ​ര്‍ഗ​നി​ര്‍ദേ​ശ​വും പ​രി​സ്ഥി​തി ഏ​ജ​ന്‍സി​ക്കു ന​ല്‍കു​ന്നു​ണ്ടെ​ന്നും ഡോ. ​ശൈ​ഖ സ​ലിം അ​ല്‍ ദാ​ഹി​രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNU.A.E News
News Summary - U.N. Recognizes Abu Dhabi's Conservation Efforts
Next Story