ഉമ്മുൽഖുവൈെൻറ പഴയ മുഖം ചരിത്രമാകുന്നു
text_fieldsഉമ്മുല്‍ഖുവൈന്‍: ഇരട്ട ശക്തികളുടെ മാതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഉമ്മുല്‍ഖുവൈനിലെ വളരെ പഴക്കമേറിയ വ്യാപാര മേഖലയാണ് ഇപ്പോൾ ബസാര്‍ എന്നറിയപ്പെടുന്നത്. മലയാളികള്‍ അടക്കം നിരവധി വിദേശികള്‍ കച്ചവടം ചെയ്ത് വരുന്ന ഉമ്മുല്‍ഖുവൈനിലെ ഈ പഴക്കമേറിയ ഇടം വികസനത്തിെൻറ ഭാഗമായി ഘട്ടം ഘട്ടമായി പൊളിച്ച് നീക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കയാണ്. അടിസ്ഥാന സൗകര്യത്തിെൻറ ലഭ്യതക്കുറവും കാലികമായ മാറ്റങ്ങളുടെ അനിവാര്യതയും മൂലമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ നഗരസഭ എത്തിയത്. മലയാളികളടക്കമുഉള്ളവര് തിങ്ങി താമസിക്കുന്ന പഴയ ഉമ്മുല്‍ഖുവൈനിലെ മ്യൂസിയത്തിെൻറ എതിര് വശമാണ് ഇപ്പോള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കിയത്.
മ്യൂസിയം മുതല്‍ തുറമുഖം വരെയുള്ള ഗാര്‍ഹിക, വ്യാപാര കെട്ടിടങ്ങള്‍ക്കെല്ലാം പൊളിച്ച് നീക്കാനുള്ള അറിയിപ്പ് നഗരസഭ കൊടുത്തിരിക്കയാണ്. ചിലവ് കുറഞ്ഞ താമസ മേഖല നീക്കപ്പെടുന്നത് മലയാളികളങ്ങുന്ന പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ആധുനിക യു.എ.യുടെ കുതിപ്പിനൊപ്പമെത്താനാണ് ഉമ്മുല്‍ഖുവൈനും ശ്രമിക്കുന്നത്. ഇത്തിഹാദ് പാലം, മലിക് ഫൈസല്‍ റോഡിെൻറ നവീകരണം, മല്‍സ്യ മാര്‍ക്കറ്റിെൻറ പുതിയമുഖം, അല്‍ഖൂര്‍ റോഡിെൻറ വികസനം തുടങ്ങി ബസാറിെൻറ വികസനത്തിലെത്തി നില്‍ക്കുകയാണ് ഇന്ന്. ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഇംഗ്ലീഷ് സ്കൂള്‍, ഇന്ത്യന്‍ അസോസിയേഷന്, ബംഗ്ലാദേശ് കള്‍ചറല്‍ സെൻറര്‍ തുടങ്ങിയവ സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു.

ഇന്നും നാടിെൻറ ഓര്‍മ്മ ജനിപ്പിക്കുന്ന നാടന്‍ മലയാള സിനിമകളുടെ പോസ്റ്ററുകള്‍ ഇവിടം ദര്‍ശിക്കാവുന്നതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ തുറമുഖത്തിെൻറ വികസനവും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഇമാറാത്തിെൻറ ആദ്യ കാലങ്ങളില്‍ ചരക്ക് നീക്കങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന തന്ത്രപ്രധാന കേന്ത്രമായിരുന്നു ഉമ്മുല്‍ഖുവൈന്‍ തുറമുഖം. യു.എ.ഇയുടെ വികസനക്കാറ്റ് ഉമ്മുല്‍ഖുവൈനിലെ ബസാറിലുമെത്തുന്നതോടെ പഴയ ഉമ്മുല്ഖുവൈെൻറ പ്രതാപം വിളിച്ചോതുന്ന പല ശേഷിപ്പുകളും ചരിത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
